കാസർഗോഡ് : കാസർഗോഡ് പള്ളിക്കര തെക്കേക്കരയിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് സീനിയർ വിദ്യാർത്ഥികൾ. ടർഫിൽ ഫുട്ബോൾ കളി കാണാൻ എത്തിയ വിദ്യാർത്ഥിയെ ആണ് മർദ്ദിച്ചത്.
കുട്ടിയുടെ കാൽ സീനിയർ വിദ്യാർത്ഥികൾ ചവിട്ടിയൊടിച്ചു. ആറടി താഴ്ച്ചയിലേക്കുള്ള കുഴിയിലേക്ക് കുട്ടിയെ തള്ളിയിട്ടെന്നും പരാതിയുണ്ട്.
കുട്ടിയുടെ സഹോദരനെയും സംഭവത്തിന്റെ തലേദിവസം സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചിരുന്നു. കുട്ടിയുടെ കുടുംബം ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.