Sunday, July 26, 2026
Homeകേരളംകണ്ണൂരിൽ 20കാരി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവം; മരണത്തിന് പിന്നിൽ ഭർത്താവിൻ്റെ മാനസിക പീഡനമെന്ന് കുടുംബം.

കണ്ണൂരിൽ 20കാരി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവം; മരണത്തിന് പിന്നിൽ ഭർത്താവിൻ്റെ മാനസിക പീഡനമെന്ന് കുടുംബം.

കണ്ണൂർ : കാസര്‍കോട് പടന്ന വലിയപറമ്പ് സ്വദേശിയായ നികിത ഭര്‍ത്താവിന്‍റെ വീട്ടില്‍ തൂങ്ങി മരിച്ചതില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. മാനസിക പീഡനമാണ് കാരണമെന്നാണ് പരാതി. കേസ് അന്വേഷണത്തില്‍ തളിപ്പറമ്പ പോലീസ് മെല്ലെ പോക്ക് നയം സ്വീകരിക്കുന്നതായും ഇവര്‍ ആരോപിക്കുന്നു. കഴിഞ്ഞ മാസം 17 നാണ് വലിയപറമ്പ് ബീച്ചാരക്കടവ് സ്വദേശിയായ കെപി നികിത തളിപ്പറമ്പ നണിച്ചേരിയിലെ ഭര്‍ത്താവിന്‍റെ വീട്ടില്‍ തൂങ്ങിമരിക്കുന്നത്.

തളിപ്പറമ്പ ലൂര്‍ദ്ദ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്നു 20 വയസുകാരിയായ നികിത. മരണത്തിന് പിന്നില്‍ പ്രവാസിയായ ഭര്‍ത്താവ് വൈശാഖിന്‍റെ മാനസിക പീഡനമാണെന്നാണ് ഉയർന്നു വരുന്ന ആരോപണം. തളിപ്പറമ്പ പൊലീസില്‍ പരാതി നല്‍കിയിട്ടും മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്താന്‍ വൈകിയെന്നും നികിതയുടെ കുടുംബം ആരോപിക്കുന്നു. നീതിക്കായി നിയമപരമായി ഏതറ്റം വരേയും പോകുമെന്നാണ് ബന്ധുക്കളുടെ നിലപാട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com