ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കായംകുളം ഓച്ചിറ പ്രയാർ ജംഗ്ഷനിൽ നടത്തിയ പരിശോധനയിൽ 16 കിലോ കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി.
ഓച്ചിറ പ്രയാർ ആലുംപീടിക മരുകിഴാത്ത് അനീഷ് ആണ് ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും കായംകുളം പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ പിടിയിലായത്.
തൂഫാൻ ആരംഭിച്ചതിന് ശേഷം ആലപ്പുഴ ജില്ലയിൽ മയക്കുമരുന്ന് വൻതോതിൽ പിടികൂടുന്നത് ആദ്യമായാണ്.
കഴിഞ്ഞ മാസം കൃഷ്‌ണപുരം ജംഗ്ഷനിൽ ഒരു കുടുംബത്തെ ആക്രമിക്കുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ മൂന്നുദിവസം മുമ്പാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്.
ഓണക്കാലം ലക്ഷ്യമിട്ട് കഞ്ചാവ് ശേഖരിച്ച് വയ്ക്കാൻ കൊണ്ടുവന്ന വഴിയാണ് ഇയാളെ പോലീസ് പിടികൂടിയത്
സ്‌ക്വാഡ് അംഗങ്ങളും കായംകുളം ഐ എസ് എച്ച് ഒ അരുൺഷാ, എസ് ഐ വീനിൽകുമാർ,എ എസ് ഐമാരായ ലിമു മാത്യു,അനിൽ, ഷിബു ശ്രീകുമാർ എന്നിവർടങ്ങിയ സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.



