ന്യൂഡൽഹി :- ഡൽഹി മയൂർ വിഹാർ ഫേസ് വൺ സെന്റ് മേരീസ് ചർച്ചിലെ രൂപക്കൂടാണ് തകർത്തത്. ബൈക്കിൽ എത്തിയ യുവാവ് ആണ് ആക്രമണം നടത്തിയത്. പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ആക്രമണം നടത്തിയ യുവാവിനെ തിരിച്ചറിഞ്ഞു എന്ന് വിവരം.
ഹെൽമറ്റ് ധരിക്കാതെയായിരുന്നു യുവാവ് എത്തിയിരുന്നത്. ഇന്ന് രാവിലെ 11.30 ഓടെയാണ് ആക്രമണം ഉണ്ടായത്. സിറോ മലബാര്‍ സഭയുടെ ഡല്‍ഹി ഫരീദാബാദ് രൂപതയുടെ പള്ളിക്ക് നേരെയാണ് ആക്രമണം നടന്നത്. ഇഷ്ടിക ഉപയോഗിച്ച് പള്ളിയുടെ മുന്നില്‍ സ്ഥാപിച്ചിരുന്നു രൂപക്കൂട് എറിഞ്ഞ് തകര്‍ക്കുകയായിരുന്നു.
ആക്രമണത്തിന് പിന്നാലെ പള്ളി ഭാരവാഹികൾ ഇവിടേക്കെത്തി തകർന്ന രൂപക്കൂട് പുനർനിർമ്മിക്കുകയായിരുന്നു. കേസുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്നാണ് പള്ളി ഭാരവാഹികൾ പറയുന്നത്. പരാതി നൽകിയാൽ പൊലീസിന്റെ ഭാഗത്ത് നിന്ന് തുടർ നടപടികളുണ്ടാകും. വിശദ പരിശോധനക്കായി പൊലീസ് വീണ്ടും സംഭവ സ്ഥലത്തെത്തും.