Wednesday, May 13, 2026
Homeകേരളംകെപിസിസി അധ്യക്ഷൻ സ്ഥാനം, അന്തിമ തീരുമാനം ഹൈക്കമാൻ്റാണ് എടുക്കേണ്ടത്: കൊടിക്കുന്നിൽ സുരേഷ് എം പി

കെപിസിസി അധ്യക്ഷൻ സ്ഥാനം, അന്തിമ തീരുമാനം ഹൈക്കമാൻ്റാണ് എടുക്കേണ്ടത്: കൊടിക്കുന്നിൽ സുരേഷ് എം പി

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ച് എഐസിസി അധ്യക്ഷനെ കണ്ടെന്ന വാർത്ത തള്ളാതെ കൊടിക്കുന്നിൽ സുരേഷ് എംപി. അധ്യക്ഷ സ്ഥാനത്തേക്ക് എല്ലാവർക്കും ആഗ്രഹം ഉണ്ടാകും. മന്ത്രിസഭാ ചർച്ചകൾ പൂർണമായാൽ മാത്രമേ കെപിസിസി അധ്യക്ഷനുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിക്കൂവെന്നും കൊടിക്കുന്നിൽ സുരേഷ്  പറഞ്ഞു. അന്തിമ തീരുമാനം ഹൈക്കമാൻ്റിൻ്റേതെന്നും അദ്ദേഹം പറഞ്ഞു.

ഖർഖേയുമായുള്ള കൂടിക്കാഴ്ച സ്വാഭാവികമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി നേതൃമാറ്റം ചർച്ചയായില്ല. വാർത്തകൾ മാധ്യമ സൃഷ്ടിയെന്നും അദ്ദേഹം വ്യക്തമാക്കി.

പുതുമയുള്ള സന്ദർശനമല്ല. ഖർഗെയെ കാണുന്നത് പതിവാണ്. കെപിസിസി അധ്യക്ഷനാരെന്ന് തീരുമാനിക്കുന്നത് ഹൈക്കമാൻ്റാണ്. ആഗ്രഹങ്ങൾ എല്ലാവർക്കും ഉണ്ടാകും. കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥയും സമുദായ സമവാക്യങ്ങളും ഒക്കെ പരിശോധിച്ചായിരിക്കും ആ വിഷയം തീരുമാനിക്കുന്നത്. കേരളത്തിൽ അങ്ങനെ അധ്യക്ഷനെ സംബന്ധിച്ചുള്ള ഒരു ചർച്ചകളും ഉണ്ടായിട്ടില്ല – അദ്ദേഹം പറഞ്ഞു.

കെപിസിസി അധ്യക്ഷനായ സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് നീക്കങ്ങൾ നടത്തി. ഡൽഹിയിലെ മല്ലികാർജുൻ ഖർഗയുടെ വസതിയിൽ എത്തിയാണ് കൊടിക്കുന്നിൽ സുരേഷ് എംപി കൂടിക്കാഴ്ച നടത്തിയത്. ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. പലതവണ മാറ്റിനിർത്തപ്പെട്ടുവെന്നും
മുതിർന്ന നേതാവ് എന്ന നിലയിൽ അധ്യക്ഷ സ്ഥാനത്തേക്ക് താൻ അർഹനാണെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ഖർഗയെ അറിയിച്ചു. കേരളത്തിലെ 16 സംവരണ സീറ്റുകളിൽ 11ലും യുഡിഎഫ് വിജയം നേടിയത് വലിയ നേട്ടം ആണെന്നും ചൂണ്ടിക്കാട്ടി. അധ്യക്ഷ സ്ഥാനത്തേക്ക് ബെന്നി ബഹനാൻ എത്തുമെന്ന സൂചനകൾ അതേസമയം ഷാഫി പറമ്പിലിനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com