തൊഴില് പീഡന പരാതി നൽകിയ ജീവനക്കാരിയെ പുറത്താക്കിയ നടപടി റദ്ദാക്കിയതായി അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’. ജീവനക്കാരെ പുറത്താക്കിയ നടപടി തെറ്റാണെന്ന് അമ്മ പ്രസിഡൻ്റ് ശ്വേതാമേനോൻ പറഞ്ഞു. കുക്കു പരമേശ്വരനെതിരെ നടപടിയുണ്ടാകില്ല. ഉണ്ണി ശിവപാലിന് നിർബ്ബന്ധിത അവധി നൽകിയെന്നും അമ്മ ജോയിൻ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള അൻസിബയുടെ രാജി സ്വീകരിച്ചെന്നും അമ്മ പ്രസിഡൻ്റ് ശ്വേത മേനോൻ പറഞ്ഞു
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അമ്മയിലെ ഫ്രണ്ട് ഓഫീസ് ജീവനക്കാരി തൊഴിൽ പീഡന പരാതി ഉയർന്നത്. പോലീസിൽ ഇവരിലാണ് ആദ്യം തൊഴിൽ പീഡന പരാതി നൽകിയത്. ഇതിൻ്റെ പ്രതികാര നടപടിയെന്നോണം തന്നെ ജോലിയിൽ നിന്ന് പുറത്താക്കിയെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. ട്രഷറർ ഉണ്ണി ശിവപാലിനെതിരെയാണ് യുവതി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. സംഭവം വിവാദമായതിന് പിന്നാലെയാണ് ജീവനക്കാരിയെ പുറത്താക്കിയ നടപടി റദ്ദാക്കിയതെന്ന് അമ്മ അറിയിച്ചു.
പരാതിക്കാരിയെ ജോലിയിൽ നിന്ന് പുറത്താക്കിയ നടപടി തെറ്റാണെന്ന് അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം വിലയിരുത്തിയതായി ശ്വേത മേനോന് മാധ്യമങ്ങളോട് പറഞ്ഞു. എക്‌സിക്യൂട്ടീവ് യോഗത്തിൽ പരാതിക്കാരിയെ വിളിച്ച് മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് പുറത്താക്കിയ നടപടി. കൂടാതെ ട്രഷറർ ഉണ്ണിശിവപാലിനോട് നിർബന്ധിത അവധിയിൽ പോകാൻ നിർദ്ദേശിച്ചതായി അമ്മ പ്രസിഡൻ്റ് ശ്വേതാ മേനോന് വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണം നടത്തി കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് സാധ്യത. ഇതിനിടെ അമ്മ ജോയിൻ്റ് സെക്രട്ടറി സ്ഥാനം അൻസിബ രാജിവെച്ചു. വ്യക്തിപരമായ കാര്യങ്ങളാണ് രാജിക്ക് കാരണമെന്നാണ് അമ്മ വ്യക്തമാക്കുന്നത്.



