Monday, July 27, 2026
Homeകേരളം'മന്ത്രിയാക്കിയില്ല': ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ നിന്ന് തിരുവനന്തപുരം വരെ നന്ദിപ്രകടന യാത്ര നടത്തും

‘മന്ത്രിയാക്കിയില്ല’: ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ നിന്ന് തിരുവനന്തപുരം വരെ നന്ദിപ്രകടന യാത്ര നടത്തും

കോട്ടയം: മന്ത്രിയാക്കാത്തതിൽ അതൃപ്തിയിൽ തുടരുന്ന ചാണ്ടി ഉമ്മൻ നന്ദിപ്രകടന യാത്രയുമായി രംഗത്ത്. പുതുപ്പള്ളിയിൽ നിന്ന് തിരുവനന്തപുരം വരെ പലയിടങ്ങളിലും സ്വീകരണങ്ങൾ ഒരുക്കിയാണ് യാത്ര. ഉമ്മൻചാണ്ടിയുടെ കല്ലറക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ ചാണ്ടി ഉമ്മൻ മന്ത്രിസ്ഥാനം താൻ ആഗ്രഹിച്ചിട്ടില്ലെന്നും ശക്തി പ്രകടനം നടത്താനില്ലെന്നുമാണ് പ്രതികരിച്ചത്.

അവസാന നിമിഷം വരെ മന്ത്രിയാകുമെന്ന് ഉറപ്പായിരുന്നു ചാണ്ടി ഉമ്മൻ. രാഷ്ട്രീയ പിടിവലികൊടുവിൽ നഷ്ടമായി. നിരാശയും അതൃപ്തിയുമുണ്ട്. അതിനിടയാണ് നന്ദി പ്രകടന യാത്ര ഒരുക്കിയത്. തൻ്റെ സ്വീകാര്യത നേതൃത്വത്തെ ബോധ്യപ്പെടുത്തുകയാണ് ഉദ്ദേശമെന്നാണ് വിലയിരുത്തൽ. നൂറുകണക്കിനാളുകൾ ഒരുമിച്ചു കൂടി ചാണ്ടി ഉമ്മനെ ചുമലിലേറ്റി. ഉമ്മൻചാണ്ടിയുടെ കല്ലറയിൽ നിന്ന് യാത്രക്ക് തുടക്കമിട്ടു. കല്ലറക്ക് സമീപം പൊട്ടികരയുകയും ചെയ്തു ചാണ്ടി ഉമ്മൻ

വഴിമദ്ധ്യേ ചെങ്ങന്നൂർ, അടൂർ, കൊട്ടാരക്കര, ചടയമംഗലം, കന്യാകുളങ്ങര നഗരത്തിന് സ്വീകരണമൊരുക്കി. അതിനിടെ ചാണ്ടിയെ മന്ത്രിയാക്കാത്തതിൽ രോഷം വോട്ടർമാരും രംഗത്തെത്തി. ചാണ്ടി ഉമ്മൻ മറ്റു വിധത്തിൽ പരിഗണിക്കണമെന്ന് അറിയിച്ചു. അനുനയ നീക്കങ്ങൾ ഉണ്ടായേക്കുമെന്നാണ് വിവരം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ