Monday, July 27, 2026
Homeകേരളംരാപ്പകൽ സമരം അവഗണിച്ച് സർക്കാർ; ആശവർക്കർമാർ ഇന്ന് സെക്രട്ടറിയേറ്റ് ഉപരോധിക്കും.

രാപ്പകൽ സമരം അവഗണിച്ച് സർക്കാർ; ആശവർക്കർമാർ ഇന്ന് സെക്രട്ടറിയേറ്റ് ഉപരോധിക്കും.

തിരുവനന്തപുരം : ആശവർക്കർമാർ ഇന്ന് സെക്രട്ടറിയേറ്റ് ഉപരോധിക്കും. 36 ദിവസമായി സെക്രട്ടറിയേറ്റ് നടയിൽ രാപ്പകൽ സമരം ചെയ്യുന്ന ആശമാരെ സർക്കാർ അവഗണിക്കുന്നിൽ പ്രതിഷേധിച്ചാണ് സമരം കടുപ്പിക്കുന്നത്. ഇന്ന് വിവിധ ജില്ലകളിൽ ആശവർക്കർമാർക്കായി പാലീയേറ്റീവ് പരിശീലന പരിപാടി ആരോഗ്യ വകുപ്പ് നിശ്ചയിച്ചിട്ടുണ്ട്. സമരം പൊളിക്കാൻ ഉദ്ദേശിച്ചാണ് തിരക്കിട്ടുള്ള പരിശീലന പരിപാടിയെന്നും അടിയന്തര സ്വഭാവമില്ലാത്ത പരിശീലന പരിപാടി മാറ്റിവെക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം.

സമരത്തെ പിന്തുണയ്ക്കുന്നവരോടുള്ള വെല്ലുവിളിയാണ് സർക്കാർ നടപടിയെന്നും വ്യക്തമാക്കിയിട്ടുണ്ട്. രാവിലെ 9.30 ഓടെയാണ് സമരഗേറ്റിന് മുന്നിൽ ആശമാർ സംഘടിക്കുക. ആശമാർക്ക് പുറമെ വിവിധ സംഘടനകളും പിന്തുണയുമായി ഉപരോധത്തിൽ പങ്കാളികളാകും.36-ാം ദിവസത്തിലേക്ക് എത്തിയ സമരം ഒത്തുതീർപ്പാക്കാൻ, സർക്കാർ ചർച്ചയ്ക്ക് മുൻകൈ എടുക്കാത്ത പശ്ചാത്തലത്തിലാണ് നിയമലംഘന സമരത്തിലേക്ക് ആശമാർ കടന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ