Monday, July 27, 2026
Homeഅമേരിക്കപ്രായോഗിക ആത്മീയതയിലൂടെ സമാധാനവും സന്തോഷവും: ഡാളസിൽ പ്രത്യേക സെമിനാർ സംഘടിപ്പിക്കുന്നു

പ്രായോഗിക ആത്മീയതയിലൂടെ സമാധാനവും സന്തോഷവും: ഡാളസിൽ പ്രത്യേക സെമിനാർ സംഘടിപ്പിക്കുന്നു

-പി പി ചെറിയാൻ

ഡാളസ്: ‘പ്രായോഗിക ആത്മീയത: സമാധാനത്തിലേക്കും സന്തോഷത്തിലേക്കുമുള്ള വഴി’ എന്ന പ്രമേയത്തിൽ ബ്രഹ്മാകുമാരീസ് ഡാളസ് കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. വരും ഞായറാഴ്ച (ജൂൺ 14) വൈകുന്നേരം 3:30 മുതൽ 5:30 വരെ (CST) പൈലറ്റ് പോയിന്റിലുള്ള തപസ്യ ധാം റിട്രീറ്റ് ഹോമിൽ വെച്ചാണ് സെമിനാർ നടക്കുന്നത്.

വിവിധ മത-സാമൂഹിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്ന ഒരു പാനൽ ചർച്ചയും ഇതിന്റെ ഭാഗമായി ഉണ്ടായിരിക്കും. ബിബിസി റേഡിയോ പ്രസന്ററും ഇന്റർഫെയ്ത്ത് മിനിസ്റ്ററുമായ ഫിലിപ്പ ബ്ലാക്ഹാം ചർച്ച നിയന്ത്രിക്കും.

റവ. ഡെബ്ര ലൗഡിൻ-മക്കാൻ(ഓർഡെയ്ൻഡ് മിനിസ്റ്റർ, നോർത്തേൺ ടെക്സസ്),ഹാദി ജവാദ് (പ്രസിഡന്റ്, ഹ്യൂമൻ റൈറ്റ്സ് ഡാളസ്).ഇമാം മർസൂഖ് അബ്ദുൽ ജാമി (പ്രസിഡന്റ് & ഇന്റർഫെയ്ത്ത് ലീഡർ, ഗ്ലോബൽ റിലീജിയസ് അഫയേഴ്സ്.)ഫെയ് ലെയ്ൻ (ആർട്ടിസ്റ്റ് ഇൻ റെസിഡൻസ് & ചീഫ് ഇൻസ്പിരേഷൻ ഓഫീസർ, താങ്ക്സ് ഗിവിങ് ഫൗണ്ടേഷൻ.)പോളിൻ ഹെൻറി( സ്പിരിച്വൽ കെയർ മാനേജർ & ചാപ്ലിൻ, മെത്തഡിസ്റ്റ് സെലീന മെഡിക്കൽ സെന്റർ)എന്നിവരാണ്‌ മുഖ്യാതിഥികളും പാനൽ അംഗങ്ങളും:

ഈ പരിപാടി തികച്ചും സൗജന്യമാണ് . ചടങ്ങിന് ശേഷം എല്ലാവർക്കും അത്താഴവും ഉണ്ടായിരിക്കുന്നതാണ്.

രജിസ്ട്രേഷൻ: പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ https://tinyurl.com/tdpsp26 എന്ന ലിങ്ക് വഴിയോ പോസ്റ്ററിലെ QR കോഡ് സ്കാൻ ചെയ്തോ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്: 972-254-5562 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. സുരക്ഷിതവും സമാധാനപൂർണ്ണവുമായ ഒരു സമൂഹ നിർമ്മിതിക്കായുള്ള ബ്രഹ്മാകുമാരീസിന്റെ സൗജന്യ കമ്മ്യൂണിറ്റി സർവീസിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ