Sunday, July 26, 2026
Homeകേരളംപാലക്കാട് അയല്‍വാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ അച്ഛനും മകനും വെട്ടേറ്റു.

പാലക്കാട് അയല്‍വാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ അച്ഛനും മകനും വെട്ടേറ്റു.

പാലക്കാട് കൊപ്പത്ത് അയല്‍വാസികള്‍ തമ്മിലുള്ള സംഘർഷത്തിനിടെ അച്ഛനും മകനും വെട്ടേറ്റു. മണ്ണങ്കോട് സ്വദേശികളായ സ്വാമി മകൻ വൈശാഖ് എന്നിവർക്കാണ് വെട്ടേറ്റത്.
അയല്‍വാസിയായ വിനോദ് ആണ് മടവാള്‍ കൊണ്ട് ഇവരെ വെട്ടി പരിക്കേല്പിച്ചത്. വിനോദിനെ കൊപ്പം പോലീസ് കസ്റ്റഡിയില്‍ എടുത്തു. വിനോദിന്‍റെ സ്ഥലത്തിന്‍റെ അതിർത്തിയില്‍ മതില്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടാവുകയായിരുന്നു. റോഡിന് ഇരുവശവുമാണ് ചാമിയുടെയും വിനോദിന്റെയും വീടുകള്‍.

വിനോദിന്‍റെ സ്ഥലത്ത് മതില്‍ കെട്ടിയാല്‍ റോഡിനു വീതി കുറയും എന്ന് പറഞ്ഞ് കുറച്ചു നാളായി തർക്കം നിലനില്‍ക്കുന്നുണ്ട്. ഇന്ന് രാവിലെ മതില്‍ കെട്ടാൻ പണിക്കാർ എത്തിയപ്പോള്‍ ചാമിയുടെ മകൻ വൈശാഖ് ചോദിക്കാൻ വരുകയും ഇതുകണ്ട വിനോദ് മടാള്‍ ആയി വരുകയായിരുന്നു. വീട്ടിലേക്ക് ഓടാൻ ശ്രമിച്ച വൈശാഖിന്റെ വീട്ട് മുറ്റത്ത് ഇട്ട് വെട്ടുകയായിരുന്നു. രക്ഷിക്കാൻ ഓടിവന്ന ചാമിക്കും വെട്ടേറ്റു. ഇരുവരെയും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com