പുതിയ കാലത്തിന്റെ
അധിനിവേശങ്ങളെ
അറിയാതെപോകുന്നവർ
നമ്മൾമാനവർ
പുതിയ രൂപങ്ങളിൽ
പുതിയ ഭാവങ്ങളിൽ
പുഞ്ചിരിയോടവരെത്തിടും
കൂട്ടരേ
നമ്മൾതൻ ഉണ്മയേ
നന്മയേ നീതിയേ
മാനവസ്വാതന്ത്രൃ
ലക്ഷ്യബോധങ്ങളെ
തല്ലിതകർക്കുവാൻ
ഇല്ലാതെയാക്കുവാൻ
കുടിലതന്ത്രങ്ങൾ
മെനഞ്ഞവരെത്തിടും
ആയുധം വേണ്ടവർക്ക-
ധിനിവേശത്തിനായ്
മതജാതി വൈരങ്ങൾ
മനസിൽപകർന്നിടും
വിദ്വേഷങ്ങൾതൻ
വിഷവിത്തുപാകിടും
നിസ്വരാം ജനതയെ
അടിമകളാക്കിടും
അവരുടെ പാവയായ്
മാറാതിരിക്കുവാൻ
അറിവിന്റെയഗ്നിയെ
ആയുധമാക്കു നാം
മാനവ
സ്നേഹമുയർത്തിപ്പിടിച്ചു നാം
പൊരുതണം
ആശയപോരട്ട വീഥിയിൽ