Tuesday, July 28, 2026
Homeകേരളംഇന്ന് സ്വർണ്ണം വാങ്ങാൻ സുവർണ്ണാവസരം: സംസ്ഥാനത്തു ഇന്നും സ്വർണ വില കുറഞ്ഞു

ഇന്ന് സ്വർണ്ണം വാങ്ങാൻ സുവർണ്ണാവസരം: സംസ്ഥാനത്തു ഇന്നും സ്വർണ വില കുറഞ്ഞു

കേരളത്തിൽ സ്വർണ വിലയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധമുൾപ്പെടെ നിലനിൽക്കുന്ന സാഹചര്യത്തിൽ സ്വർണവിലയിൽ വലിയ മാറ്റങ്ങാളാണ് അടുത്ത ദിവസങ്ങളിൽ എല്ലാം ഉണ്ടായത്. വലിയ രീതിയിൽ ഉയരുകയും താഴുകയും ചെയ്യുന്ന സ്ഥിതിയുണ്ട്.

കഴിഞ്ഞ മാസം സ്വർണവിലയിൽ വലിയ കുതിപ്പുണ്ടായിരുന്നെങ്കിലും ഈ മാസം താരതമ്യേന കിതപ്പിലാണ് സ്വർണവില.

ഇന്നലെ സ്വർണ വില 114200 രൂപയായിരുന്നു. ഒരു പവൻ സ്വർണത്തിൻ്റെ വിലയാണിത്. ഇതിൽ നിന്നും നേരിയ ആശ്വാസം നൽകുന്നതാണ് ഇന്നത്തെ സ്വർണ വില.ഇന്ന് ഒരു പവൻ സ്വർണത്തിന് 1,12,000 രൂപയാണ്. 2200 രൂപയുടെ കുറവാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് ഉണ്ടായിരിക്കുന്നത്.

14,000 രൂപയാണ് ഇന്ന് ഒരു ​ഗ്രാം സ്വർണത്തിൻ്റെ വില. രാജ്യത്ത് വിപണി വലിയ അസന്തുലിതാവസ്ഥയിലാണ് മുന്നോട്ട് പോകുന്നത്. ഇന്ധന പ്രതിസന്ധിയുൾപ്പെടെയുള്ള സാഹചര്യത്തിൽ അവശ്യ സാധനങ്ങളുടേയും വില മുകളിലേക്ക് കുതിക്കുകയാണ്. ഇന്ധന വിലയിലും വലിയ മാറ്റമാണ് കഴിഞ്ഞ മാസം ഉണ്ടായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ