Tuesday, July 28, 2026
Homeകേരളംസപ്ലൈകോ ഓണക്കിറ്റുകൾ പ്രഖ്യാപിച്ചു; 1280 രൂപയുടെ സാധനങ്ങൾ 1000 രൂപയ്ക്ക്; മഞ്ഞകാർഡിന് സൗജന്യ കിറ്റ്.

സപ്ലൈകോ ഓണക്കിറ്റുകൾ പ്രഖ്യാപിച്ചു; 1280 രൂപയുടെ സാധനങ്ങൾ 1000 രൂപയ്ക്ക്; മഞ്ഞകാർഡിന് സൗജന്യ കിറ്റ്.

ആലപ്പുഴ: ഓണാഘോഷങ്ങളെ വരവേൽക്കാൻ സപ്ലൈകോ ഒരുങ്ങുന്നു. വിപണിയിടപെടലിന്റെ ഭാഗമായി സപ്ലൈകോ വിൽപ്പനകേന്ദ്രങ്ങൾ വഴി വിവിധതരം ഓണക്കിറ്റുകൾ നൽകുമെന്ന് അധികൃതർ അറിയിച്ചു.

1,280 രൂപ വിലമതിക്കുന്ന 21 ഇനങ്ങൾ അടങ്ങിയ അത്തംകിറ്റ് 1,000 രൂപയ്ക്കാണ് പൊതുജനങ്ങൾക്ക് ലഭ്യമാക്കുക. ഇതിൽ അരി, വെളിച്ചെണ്ണ, പഞ്ചസാര തുടങ്ങിയ പ്രധാന സാധനങ്ങൾ ഉൾപ്പെടുന്നു. കൂടാതെ 1,880 രൂപ വിലയുള്ള 25 ഇനങ്ങൾ അടങ്ങിയ ഉത്രാടം കിറ്റ് 1,500 രൂപയ്ക്കും, 2,540 രൂപ വിലവരുന്ന 30 ഇനങ്ങളുള്ള തിരുവോണം കിറ്റ് 2,000 രൂപയ്ക്കും ലഭിക്കും.ഇതിനുപുറമേ 374.50 രൂപ വിലയുള്ള സിഗ്നേച്ചർ കിറ്റ് 299 രൂപയ്ക്കും വാങ്ങാം. ഇതിനോടൊപ്പം പ്രത്യേക സമ്മാനപദ്ധതികളും സപ്ലൈകോ ആസൂത്രണം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ എ.വൈ.എയ് (മഞ്ഞ റേഷൻകാർഡ്) വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യമായി ഓണക്കിറ്റ് വിതരണം ചെയ്യും.

ആലപ്പുഴ ജില്ലയിൽ മാത്രം 38,734 കുടുംബങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഒരു കുടുംബത്തിന് ഒരു കിറ്റ് എന്ന നിലയിലും, ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് നാലുപേർക്ക് ഒരുകിറ്റ് എന്ന കണക്കിലുമാണ് വിതരണം. തുണിസഞ്ചി ഉൾപ്പെടെ 16 ഇനങ്ങളാണ് സൗജന്യ കിറ്റിൽ ഉണ്ടാകുക.
സപ്ലൈകോ തയ്യാറാക്കി റേഷൻകടകൾ വഴി എത്തിക്കുന്ന ഈ കിറ്റുകളുടെ പാക്കിംഗ് തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഓഗസ്റ്റ് അഞ്ചു മുതൽ 10 വരെ കിറ്റുകൾ റേഷൻകടകളിൽ എത്തിക്കും. തുടർന്ന് ഓഗസ്റ്റ് 10 മുതൽ ഉത്രാട ദിവസമായ 25 വരെ റേഷൻകടകൾ വഴി കാർഡുടമകൾക്ക് കിറ്റുകൾ കൈപ്പറ്റാം.

സൗജന്യ കിറ്റിലുള്ള പ്രധാന സാധനങ്ങൾ: പഞ്ചസാര (1 കിലോ), വെളിച്ചെണ്ണ (1 ലിറ്റർ), തുവരപ്പരിപ്പ് (250 ഗ്രാം), ചെറുപയർ പരിപ്പ് (250 ഗ്രാം), വൻപയർ (250 ഗ്രാം), കടല (500 ഗ്രാം), മിൽമ നെയ്യ് (100 മില്ലി), തേയില (250 ഗ്രാം), പായസം മിക്സ് (200 ഗ്രാം), സാമ്പാർ പൊടി (100 ഗ്രാം), മുളകുപൊടി (100 ഗ്രാം), മഞ്ഞൾപ്പൊടി (100 ഗ്രാം), മല്ലിപ്പൊടി (100 ഗ്രാം), ഉപ്പ് (1 കിലോ) തുടങ്ങിയവയാണ് സൗജന്യ കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ