ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. തുറവൂർ തൈക്കാട്ടുശ്ശേരി റോഡിൽ കാടാതുരുത്ത് ജംഗ്ഷന് സമീപം ആയിരുന്നു അപകടം. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട് കാറിലുണ്ടായിരുന്നവർ ഉടൻതന്നെ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് തീയണച്ചു.
തുറവൂർ സ്വദേശി ആർട്ടിസ്റ്റ് അശോകനും കുടുംബവും സഞ്ചരിച്ചിരുന്ന കാറിനാണ് തീ പിടിച്ചത്. തൈക്കാട്ടുശ്ശേരിയിൽ നിന്നും തുറവൂരിലേക്ക് വരുന്ന വഴി ആയിരുന്നു അപകടം.



