ഇടുക്കി ഗ്രാമ്പിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ പിടിക്കാൻ വനംവകുപ്പ് ഡ്രോണ്‍ വഴിയുള്ള നിരീക്ഷണത്തില്‍ ശനിയാഴ്ച കടുവയെ കണ്ടെത്തിയിരുന്നെങ്കിലും വൈകിയതിനാല്‍ ദൗത്യം ഞായറാഴ്ചത്തേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഞായറാഴ്ച നിരീക്ഷണം നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഗ്രാമ്പിയില്‍ ദിവസങ്ങളായി നടത്തി വരുന്ന ദൗത്യത്തില്‍ പിടികൊടുക്കാതെ നടന്ന കടുവയെ ഇന്ന് കണ്ടെത്തി.
കഴിഞ്ഞ ദിവസം രാവിലെ ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ തേക്കടിയില്‍ നിന്നും സ്‌നിഫര്‍ ഡോഗിനെ എത്തിച്ചിരുന്നു. ഡോഗിനെ ഉപയോഗിച്ചുള്ള പരിശോധനയില്‍ കടുവ ഹില്ലാഷ്, അരണക്കല്‍ മേഖലയിലേക്ക് നീങ്ങിയതായി കണ്ടെത്തിയിരുന്നു.
പല സംഘങ്ങള്‍ ആയി വനപാലകര്‍ രണ്ടു കിലോ മീറ്റര്‍ ചുറ്റളവില്‍ വിശദമായി പരിശോധിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം കടുവയുടെ സാന്നിധ്യം ഉണ്ടെന്നു കരുതുന്ന ഹില്ലാഷ്, അരണക്കല്‍ എന്നീ മേഖലകളില്‍ ഉള്‍പ്പടെ മൂന്നു കൂടുകള്‍ സ്ഥാപിക്കും.



