Sunday, July 26, 2026
Homeഅമേരിക്കഅപകടത്തിൽ മരിച്ചവരിൽ ലണ്ടനില്‍ നഴ്‌സായ പത്തനംതിട്ട സ്വദേശിനിയും; മരണസംഖ്യ 170 ആയി

അപകടത്തിൽ മരിച്ചവരിൽ ലണ്ടനില്‍ നഴ്‌സായ പത്തനംതിട്ട സ്വദേശിനിയും; മരണസംഖ്യ 170 ആയി

ജയൻ കോന്നി

അഹമ്മദാബാദില്‍ തകര്‍ന്നുവീണ വിമാനത്തിലെ യാത്രക്കാരില്‍ മലയാളിയും. പത്തനംതിട്ട പുല്ലാട് സ്വദേശിനിയായ രഞ്ജിത ഗോപകുമാരന്‍ നായരാണ് (39 ) അപകടത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്നത്.

ലണ്ടനില്‍ ജോലി ചെയ്യുന്ന രഞ്ജിത, നാട്ടില്‍ സര്‍ക്കാര്‍ ജോലിയുടെ പുന:ക്രമീകരണവുമായി ബന്ധപ്പെട്ട് ഒപ്പിടുന്നതിന് വേണ്ടിയാണ് 4 ദിവസത്തേക്ക് അവധിക്ക് എത്തിയത്. അവധി കഴിഞ്ഞു തിരികെ പോകുമ്പോളാണ് അപകടം സംഭവിച്ചത്. രഞ്ജിതയുടെ മകന്‍ ഇന്ദുചൂഡന്‍ 10-ാം ക്ലാസിലും മകള്‍ ഇതിക 7-ാം ക്ലാസിലുമാണ്. ഇവര്‍ മുത്തശ്ശിയുടെ കൂടെയാണ് താമസിക്കുന്നത്.

കഴിഞ്ഞദിവസം വൈകീട്ടാണ് പത്തനംതിട്ടയിലെ വീട്ടില്‍നിന്ന് അഹമ്മദാബാദിലേക്ക് പോയത്. എന്നാൽ കുടുംബത്തിന് ഇതുവരെ ഔദ്യോഗികമായി വിവരം ലഭ്യമായിട്ടില്ല. നിലവിൽ മരണ സംഖ്യ ഉയർന്ന് 170 ആയിട്ടുണ്ട്. നിരവധി പേർ അത്യാസന്ന നിലയിൽ തുടരുകയാണ്.

ജയൻ കോന്നി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com