ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിക്കുന്ന ആറാമത് ബാഡ്മിന്റൺ ടൂർണമെന്റ് 2026 ഓഗസ്റ്റ് 1-ാം തീയതി (ശനിയാഴ്ച) രാവിലെ 8:30 മുതൽ സ്റ്റാഫോർഡിലുള്ള ഹൂസ്റ്റൺ ബാഡ്മിന്റൺ സെന്ററിൽ (10550 W Airport Blvd, Stafford, TX 77477) നടക്കും.
പുരുഷ വിഭാഗം (Men’s Open), വനിതാ വിഭാഗം (Women’s Open), 50 വയസും അതിലധികവുമുള്ള സീനിയേഴ്സ് വിഭാഗം (Seniors 50+) എന്നീ ഡബിൾസ് മത്സരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിജയികൾക്ക് എവർ റോളിംഗ് ട്രോഫികളും വ്യക്തിഗത ട്രോഫികളും സമ്മാനിക്കും. കൂടാതെ Best Player, Rising Star എന്നീ പ്രത്യേക പുരസ്കാരങ്ങളും നൽകും.
സൗഹൃദവും കായികമനോഭാവവും പ്രോത്സാഹിപ്പിക്കുന്ന ഈ ടൂർണമെന്റിൽ വിവിധ ഇടവകകളിൽ നിന്നുള്ള 16 ടീമുകൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. മത്സരാർത്ഥികൾക്കും കായികപ്രേമികൾക്കും കുടുംബസമേതം എത്തി ഈ കായികമേള വിജയിപ്പിക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.
ഉമ്മൻ തോമസ് ( Royal ട്രാവൽ ആൻഡ് ടൂർസ്) , ചാണ്ടപ്പിള്ള മാത്യൂസ് ( TWFG ഇൻഷുറൻസ് ) എന്നിവരാണ് ടൂർണമെന്റ് സ്‌പോൺസർമാർ.
കൂടുതൽ വിവരങ്ങൾക്ക്:
പ്രസിഡന്റ്: റവ. ഡോ. ഐസക് ബി. പ്രകാശ് – 832 997 9788
റവ. ഫാ. ജെക്കു സഖറിയ – 832 466 3153
സെക്രട്ടറി: ഷാജൻ ജോർജ് – 832 452 4195
ട്രഷറർ: രാജൻ അങ്ങാടിയിൽ – 713 459 4704
സ്പോർട്സ് കൺവീനർ: ജിനോ ജേക്കബ് – 832 858 1138
ബാഡ്മിന്റൺ കോർഡിനേറ്റർ: മൈക്കിൾ ജോയ് 832 732 1409
കോർഡിനേറ്റർ : ജോജി ജോസഫ് 713 515 8432



