Tuesday, July 28, 2026
Homeകേരളംപിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വീടുകളിൽ ഇ.ഡി റെയ്ഡ്.

പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വീടുകളിൽ ഇ.ഡി റെയ്ഡ്.

മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മരുമകനും ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസിന്റെയും വീടുകളിൽ ഇ.ഡി പരിശോധന. പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരം ബേക്കറി ജംക്ഷനിലെ വാടക വീട്ടിലുമാണ് പരിശോധന നടക്കുന്നത്. ബേക്കറി ജംക്ഷനിലെ വീട്ടിനുള്ളിൽ പിണറായി വിജയനുണ്ട്.

റിയാസിന്റെ കോട്ടുളിയിലെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. റിയാസ് വീട്ടിൽ ഇല്ലെന്നാണ് വിവരം. സിഎംആർഎൽ ഓഫിസിലും ശശിധരൻ കർത്തയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. 12 ഇടങ്ങളിൽ ഒരേ സമയം പരിശോധന നടക്കുന്നതായാണ് വിവരം.

സിഎംആർഎൽ എക്‌സാലോജിക്സ് കേസിൽ ആരോപണ വിധേയായ അദ്ദേഹത്തിൻ്റെ മകൾ വീണയും കുടുംബവും വീട്ടിലുണ്ട്. കനത്ത സുരക്ഷയിലാണ് ഇ.ഡി ഉദ്യോഗസ്ഥർ വീട്ടിനുള്ളിൽ പ്രവേശിച്ചിരിക്കുന്നത്. പുലർച്ചെയോടെയാണ് ഇ.ഡി ഉദ്യോഗസ്ഥർ വീട്ടിലെത്തിയത് എന്നാണ് വിവരം. സിഎംആർഎൽ ഓഫിസിൽ അടക്കം ആകെ പന്ത്രണ്ടിടത്താണ് ഇ.ഡി പരിശോധന നടക്കുന്നതെന്നാണ് വിവരം. കേസിൽ ഇ.ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിനു പിന്നാലെയാണ് നടപടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ