Thursday, March 20, 2025
Homeകായികംഏകദിനം മതിയാക്കി സ്റ്റീവന്‍ സ്മിത്ത്! തീരുമാനം ഇന്ത്യയോടേറ്റ ചാംപ്യന്‍സ് ട്രോഫി തോല്‍വിക്ക് പിന്നാലെ.

ഏകദിനം മതിയാക്കി സ്റ്റീവന്‍ സ്മിത്ത്! തീരുമാനം ഇന്ത്യയോടേറ്റ ചാംപ്യന്‍സ് ട്രോഫി തോല്‍വിക്ക് പിന്നാലെ.

ദുബായ്: ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തി ഓസ്‌ട്രേലിയന്‍ സീനിയര്‍ താരം സ്റ്റീവന്‍ സ്മിത്ത്. ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ സെമി ഫൈനലില്‍ ഇന്ത്യയോട് തോറ്റതിന് പിന്നാലെയാണ് സ്മിത്തിന്റെ തീരുമാനം. ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇക്കാര്യം സ്ഥിരീകരിച്ചു. ടെസ്റ്റ് – ടി20 മത്സരങ്ങള്‍ക്ക് താരത്തിന്റെ സേവനം ലഭിക്കും. 2010ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ലെഗ് സ്പിന്‍ ഓള്‍റൗണ്ടറായിട്ടായിരുന്നു സ്മിത്തിന്റെ അരങ്ങേറ്റം. 170 ഏകദിനങ്ങളില്‍ ഓസീസിനായ കളിച്ച സ്മിത്ത് 43.28 ശരാശരിയില്‍ 5800 റണ്‍സ് അടിച്ചെടുത്തു”.

12 സെഞ്ചുറികളും 35 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടുന്നതാണ് സ്മിത്തിന്റെ കരിയര്‍. 34.67 ശരാശരിയില്‍ 28 വിക്കറ്റും വീഴ്ത്തി. ഓസ്‌ട്രേലിയയെ നയിച്ചിട്ടുള്ള സ്മിത്ത് രണ്ട് തവണ ഏകദിന ലോകകപ്പ് ജേതാവുമായി. 2015, 2023 വര്‍ഷങ്ങളിലാണ് സ്മിത്ത് ലോകകപ്പ് നേടിയത്. ഇന്നലെ ഇന്ത്യക്കെതിരായ അവസാന ഏകദിനത്തില്‍ 73 റണ്‍സുമായി ഓസീസിന്റെ ടോപ് സ്‌കോററായിരുന്നു 35കാരന്‍. 2016ല്‍ ന്യൂസിലന്‍ഡിനെതിരെ നേടിയ 164 റണ്‍സാണ് സ്മിത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

വിരമിക്കില്‍ പ്രഖ്യാപനത്തില്‍ സ്മിത്ത് പറഞ്ഞതിങ്ങനെ… ”ഇതൊരു വലിയ യാത്രയായിരുന്നു, അതിലെ ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു. ആശ്ചര്യപ്പെടുത്തിയ സമയങ്ങളും ഓര്‍ക്കാര്‍ ഇഷ്ടപ്പെടുന്ന സമയങ്ങളും കരിയറിലുണ്ടായിട്ടുണ്ട്. നിരവധി മികച്ച താരങ്ങള്‍ക്കൊപ്പം രണ്ട് ലോകകപ്പുകള്‍ നേടിയത് അതിലൊന്നാണ്. 2027 ലെ ലോകകപ്പിന് വേണ്ടി ഇപ്പോള്‍ തന്നെ തയ്യാറെടുപ്പുകള്‍ തുടങ്ങി. വളര്‍ന്നുവരുന്ന താരങ്ങള്‍ക്ക് അവസരം നല്‍കണം. അവര്‍ക്ക് വേണ്ടി വഴിയൊരുക്കാനാണ് ബുദ്ധിമുട്ടേറിയ തീരുമാനമെടുക്കുന്നത്.” അദ്ദേഹം പറഞ്ഞു.

“ഭാവിയെ കുറിച്ചും സ്മിത്ത് സംസാരിച്ചു. ”ടെസ്റ്റ് ക്രിക്കറ്റിന് ഇപ്പോഴും മുന്‍ഗണന നല്‍കുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും, വെസ്റ്റ് ഇന്‍ഡീസ് പര്യടത്തിനും തുടര്‍ന്ന് സ്വന്തം നാട്ടില്‍ ഇംഗ്ലണ്ടിനുമെതിരായ ആഷസിനും വേണ്ടി ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ടെസ്റ്റില്‍ എനിക്ക് ഇനിയും ഒരുപാട് സംഭാവന ചെയ്യാനുണ്ടെന്ന് എനിക്ക് തോന്നുന്നു.” സ്മിത്ത് വ്യക്തമാക്കി.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments