പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അയവ് വരുത്താൻ നടക്കുന്ന അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളിൽ നിർണായക പുരോഗതി. ഇരു രാജ്യങ്ങളും സമാധാന കരാറിനെ പറ്റി ധാരണയിലെത്തിയതായ് ആണ് റിപ്പോർട്ട്. എന്നാൽ കരാറിന് അന്തിമ അംഗീകാരം നൽകേണ്ടത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണെന്നാണ് റിപ്പോർട്ട്.
റിപ്പോർട്ടുകൾ പ്രകാരം, നിലവിലുള്ള വെടിനിർത്തൽ 60 ദിവസത്തേക്ക് കൂടി നീട്ടുന്നതിനും ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിനുമുള്ള ധാരണയാണ് രൂപപ്പെട്ടിരിക്കുന്നത്.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക, ഉപരോധങ്ങളിൽ ഇളവ് ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.അതേസമയം, കരാറുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ട്രംപിന്റെ അംഗീകാരത്തിന് ശേഷമേ ഉണ്ടാകൂ.ദീർഘനാളായി പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന ഈ യുദ്ധം അവസാനിക്കുന്നത് ലോകസമാധാനത്തിന് വലിയ നേട്ടമാകുമെന്നാണ് കരുതപ്പെടുന്നത്.



