Sunday, July 26, 2026
Homeഅമേരിക്കകേരളത്തിലെ യു.ഡി.എഫ് വിജയം: ഐ.ഒ.സി ഡാലസ് കേരള ചാപ്റ്റർ വിജയാഘോഷം സംഘടിപ്പിച്ചു.

കേരളത്തിലെ യു.ഡി.എഫ് വിജയം: ഐ.ഒ.സി ഡാലസ് കേരള ചാപ്റ്റർ വിജയാഘോഷം സംഘടിപ്പിച്ചു.

ബാബു പി സൈമൺ, ഡാളസ്

ഡാലസ്: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (UDF) നേടിയ ചരിത്ര വിജയത്തിന്റെ ആഹ്ലാദത്തിൽ ഡാലസിലെ പ്രവാസി മലയാളി സമൂഹം. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) ഡി.എഫ്.ഡബ്ല്യു കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 8-ന് വൈകുന്നേരം ‘ഇന്ത്യ പാലസ്’ ഹോട്ടലിൽ വെച്ച് വിപുലമായ വിജയാഘോഷ സംഗമം സംഘടിപ്പിച്ചു. ഐ.ഒ.സി കേരള ചാപ്റ്റർ അംഗങ്ങൾക്കൊപ്പം സൗത്ത് വെസ്റ്റ് റീജിയണിലെ വിവിധ ചാപ്റ്റർ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

ഐ.ഒ.സി കേരള ചാപ്റ്റർ ചെയർമാൻ സാക്ക് തോമസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി പങ്കെടുത്ത ഐ.ഒ.സി സൗത്ത് വെസ്റ്റ് റീജിയൺ പ്രസിഡന്റ് ഗുരദേവ് ഹെയറെ അദ്ദേഹം സദസ്സിന് പരിചയപ്പെടുത്തുകയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.

യു.ഡി.എഫിന്റെ വിജയം കേരളത്തിന്റെ ഉയിർത്തെഴുന്നേൽപ്പാണെന്ന് ഗുരദേവ് ഹെയർ അഭിപ്രായപ്പെട്ടു. സത്യസന്ധമായ രാഷ്ട്രീയത്തിനുള്ള അംഗീകാരമാണിതെന്നും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ വേരുകൾ കേരളത്തിൽ എത്രത്തോളം ആഴത്തിലുള്ളതാണെന്ന് ഈ ഫലം തെളിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐ.ഒ.സി കേരള ചാപ്റ്റർ പ്രസിഡന്റ് മാത്യു നൈനാൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ഭരണവിരുദ്ധ വികാരത്തിനപ്പുറം വികസനത്തിനും സമാധാനത്തിനുമാണ് കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കേരളം എടുത്ത തീരുമാനം വരും തലമുറയ്ക്ക് കരുത്താകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനറൽ സെക്രട്ടറി അഞ്ജു ബിജിലി, “സ്ത്രീകളുടെയും സാധാരണക്കാരുടെയും വലിയ പിന്തുണയാണ് യു.ഡി.എഫിനെ അധികാരത്തിലേറ്റിയതെന്നും ഇത് ജനകീയ രാഷ്ട്രീയത്തിന്റെ വിജയമാണെന്നും പറഞ്ഞു.

വൈസ് പ്രസിഡന്റ് ജോജി വർഗീസ്, “കേരളം ആഗ്രഹിച്ച മാറ്റം യാഥാർത്ഥ്യമായെന്നും പ്രവാസികളുടെ ക്ഷേമത്തിനായി പുതിയ സർക്കാർ പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പ്രത്യാശിച്ചു.

യുവജനതയുടെ സജീവ പങ്കാളിത്തവും പ്രവർത്തകരുടെ കഠിനാധ്വാനവും യു.ഡി.എഫ് നേതൃത്വത്തിന്റെ ഐക്യവുമാണ് ഈ മഹത്തായ വിജയത്തിന് പിന്നിലെന്ന് ബിനോയ് ഫിലിപ്പ് (ട്രഷറർ), ജോഫി ജേക്കബ് (യൂത്ത് പ്രസിഡന്റ്), വെസ്ലി മാത്യു (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം), എബ്രഹാം മാത്യു (രാജൻ), സാം ഡേവിഡ് , എന്നിവർ ആശംസ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. അഴിമതിയില്ലാത്തതും സാമ്പത്തിക അച്ചടക്കമുള്ളതുമായ ഒരു പുതിയ കേരളം കെട്ടിപ്പടുക്കാൻ ഈ ഭരണം പ്രത്യാശ നൽകുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

നവകേരളത്തിന്റെ വികസന സ്വപ്നങ്ങൾക്കും ശോഭനമായ ഭാവിയിലേക്കുമുള്ള ചുവടുവെപ്പായി ഈ വിജയം മാറട്ടെ എന്ന് ചടങ്ങിൽ പങ്കെടുത്തവർ ആശംസിച്ചു. വരും വർഷങ്ങളിൽ കേരളത്തിന്റെ പുരോഗതിക്കായി പ്രവാസ ലോകത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് സമ്മേളനം ഉറപ്പുനൽകി. ആവേശകരമായ മുദ്രാവാക്യങ്ങളും വൈവിധ്യമാർന്ന കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. വിപുലമായ വിജയാഘോഷങ്ങൾക്കു ശേഷം ചടങ്ങുകൾ സമാപിച്ചു.

ബാബു പി സൈമൺ, ഡാളസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com