Tuesday, July 28, 2026
Homeഇന്ത്യവന്ദേഭാരതത്തിൽ യാത്ര ചെയ്ത യാത്രക്കാരന് ലഭിച്ച പരിപ്പുവടയിൽഫെവിക്വിക്ക് ട്യൂബ്

വന്ദേഭാരതത്തിൽ യാത്ര ചെയ്ത യാത്രക്കാരന് ലഭിച്ച പരിപ്പുവടയിൽഫെവിക്വിക്ക് ട്യൂബ്

മൈസൂർ – ചെന്നൈ വന്ദേഭാരതത്തിൽ യാത്ര ചെയ്ത യാത്രക്കാരന് ലഭിച്ച പരിപ്പുവടയിൽഫെവിക്വിക്ക് ട്യൂബ്. ചായയ്ക്കൊപ്പം നൽകിയ പരിപ്പുവടയ്ക്കുള്ളിൽ നിന്നാണ് ഫെവിക്വിക്ക് ട്യൂബ് കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ട്രെയിൻ നമ്പർ 202608ൽ യാത്ര ചെയ്ത ലയൻസ് ക്ലബ് ഡിസ്ട്രിക്റ്റ് 3241ഇയിലെ സംഘത്തിൽപ്പെട്ട ഡി ശേഖറിനാണ് പരിപ്പുവടയിൽ നിന്ന് ട്യൂബ് ലഭിച്ചത്.

മൂന്ന് മണിയോടെയാണ് സ്‌നാക്‌സുകൾ ലഭിച്ചത്. പരിപ്പുവട കഴിക്കുന്നതിന് ഇടയിൽ അസ്വാഭാവികത തോന്നി നോക്കിയപ്പോഴാണ് കണ്ടത്. ഫെവിക്വിക്ക് ശ്രദ്ധിക്കാതിരുന്ന ശേഖര് പരിപ്പുവട കഴിക്കാൻ തുടങ്ങിയതിന് പിന്നാലെ ഇതിലുണ്ടായിരുന്ന പശയുടെ വായിലാകമാനമായെന്ന് പരാതിയിൽ പറയുന്നു. ഭാഗ്യം കൊണ്ടാണ് പശ താൻ ഇതു വിഴുങ്ങാതിരുന്നതെന്നും ഇദ്ദേഹം പറഞ്ഞു.

സംഭവത്തെ തുടർന്ന് രോഷാകുലരായ യാത്രക്കാർ ഐ.ആർ.സി.ടി.സിക്ക് നേരിട്ട് പരാതി നൽകുകയും എക്‌സിലൂടെ ഇക്കാര്യം പങ്കുവെക്കുകയും ചെയ്തിരുന്നു. അബദ്ധത്തിൽ ഏതെങ്കിലും കുട്ടികളാണ് ഇത് കഴിച്ചിരുന്നതെങ്കിൽ സ്ഥിതി എന്താകുമായിരുന്നു എന്നാണ് യാത്രക്കാർ പ്രതികരിക്കുന്നത്. വിഷയത്തിൽ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ