Monday, July 27, 2026
Homeഅമേരിക്കകാലിഫോർണിയയിൽ 9-വയസ്സുള്ള ഇരട്ടക്കുട്ടികളെ പിതാവ് തട്ടിയെടുത്തു; തിരച്ചിൽ ഊർജിതം

കാലിഫോർണിയയിൽ 9-വയസ്സുള്ള ഇരട്ടക്കുട്ടികളെ പിതാവ് തട്ടിയെടുത്തു; തിരച്ചിൽ ഊർജിതം

-പി പി ചെറിയാൻ

കാലിഫോർണിയ: കാലിഫോർണിയയിലെ ലങ്കാസ്റ്ററിൽ ഒൻപത് വയസ്സുള്ള ഇരട്ടക്കുട്ടികളെ പിതാവ് തട്ടിയെടുതായി പരാതി. ജൂലൈ 23-നാണ് സോളമൻ, മരോഷിന എന്നീ കുട്ടികളെ ഇവരുടെ പിതാവായ ഡേവിഡ് സുക്കോണിക്ക് (71) തട്ടിക്കൊണ്ടുപോയത്. സംഭവത്തിന് ശേഷം ദിവസങ്ങൾ പിന്നിട്ടിട്ടും കുട്ടികളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.

തവിട്ടുനിറത്തിലുള്ള മുടിയും കണ്ണുകളുമുള്ള ഡേവിഡിനെയും മക്കളെയും ‘SOLOYST’ എന്ന് രജിസ്ട്രേഷൻ നമ്പറുള്ള 2011 മോഡൽ കറുത്ത ലിങ്കൺ ടൗൺ കാറിലാണ് അവസാനമായി കണ്ടത്. കുട്ടികളുടെ ജീവന് ഭീഷണിയുണ്ടാകാൻ സാധ്യതയുണ്ടെന്നും അവരുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും പോലീസ് അറിയിച്ചു.

സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റുമായോ ക്രൈം സ്റ്റോപ്പേഴ്‌സുമായോ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ