Sunday, July 26, 2026
Homeകേരളംസംസ്ഥാനത്തു മഴക്കാല കെടുതികൾ നേരിടുന്നതിനായി മന്ത്രിമാരുടെ യോഗം ഇന്ന് ചേരും

സംസ്ഥാനത്തു മഴക്കാല കെടുതികൾ നേരിടുന്നതിനായി മന്ത്രിമാരുടെ യോഗം ഇന്ന് ചേരും

മഴക്കാല കെടുതികൾ നേരിടുന്നതിനായി മന്ത്രിമാരുടെ യോഗം ഇന്ന് ചേരും. രാവിലെ 10 മണിക്ക് ഓൺലൈനായാണ് യോഗം ചേരുക. യോഗത്തിൽ ജില്ലാ കളക്ടർമാരും പങ്കെടുക്കും. മുന്നൊരുക്കങ്ങൾക്കായുള്ള തുക എല്ലാ ജില്ലകൾക്കും ഇതിനോടകം കൈമാറിയിട്ടുണ്ട്. നിലവിലെ മുന്നൊരുക്കങ്ങൾ എവിടെ വരെ ആയെന്നും ഇനി എന്തെല്ലാം ചെയ്യണമെന്നും യോഗത്തിൽ ചർച്ചയാവും.

സംസ്ഥാനത്ത് ഇത്തവണ കാലവർഷം ദുർബലമായിരിക്കുമെന്നാണ് വിലയിരുത്തൽ. ഇതിൽ ഇറിഗേഷൻ വകുപ്പ് എന്ത് നിർദ്ദേശമാവും മുന്നോട്ട് വെയ്ക്കുക എന്നതും പ്രധാനമാണ്. സ്കൂൾ തുറക്കുന്നത് സംബന്ധിച്ച വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും.

അതേസമയം സംസ്ഥാനത്ത് ഇന്ന് ഒരിടത്തും മഴ മുന്നറിയിപ്പില്ല. എങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. അതേസമയം കേരള -ലക്ഷ്വദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com