Friday, July 24, 2026
Homeകേരളംസഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവം: പ്രതി എബേല്‍ അഗസ്റ്റിന്‍...

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവം: പ്രതി എബേല്‍ അഗസ്റ്റിന്‍ വീണ്ടും അറസ്റ്റില്‍.

തിരുവനന്തപുരം: സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീല കുറിപ്പുകളോടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തിലെ പ്രതിയായ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയും വയനാട് സ്വദേശിയുമായ പ്രതി എബേല്‍ അഗസ്റ്റിനെ പോലിസ് വീണ്ടും അറസ്റ്റ് ചെയ്തു. മെഡിക്കല്‍ കോളേജ് പോലിസാണ് അറസ്റ്റുചെയ്തത്. ഇയാള്‍ക്കെതിരെ നേരത്തേ രണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിലാണ് അറസ്റ്റ്.

വയനാട് കാക്കവയല്‍ സ്വദേശിയും മെഡിക്കല്‍ കോളജിലെ മൂന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയുമാണ് എബേല്‍ അഗസ്റ്റിന്‍. മെഡിക്കല്‍ വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ പകര്‍ത്തി മോര്‍ഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനാണ് എബേലിനെ കഴിഞ്ഞദിവസം മെഡിക്കല്‍ കോളേജ് പോലിസ് കസ്റ്റഡിയില്‍ എടുത്തത്.

തുടക്കത്തില്‍ ഒന്നോ രണ്ടോ പേരുടെ പരാതിയില്‍ മാത്രം കേസെടുത്ത പോലിസ് പ്രതിയെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി ജാമ്യത്തില്‍ വിടുകയായിരുന്നു. ഇതിനെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ജാമ്യം കിട്ടാന്‍ കാരണം പോലിസിന്റെ അനാസ്ഥയാണെന്നും പ്രതിയെ സംരക്ഷിക്കുകയാണെന്നും ആരോപിച്ച് വിദ്യാര്‍ഥികള്‍ ഇന്നലെ രാത്രി മെഡിക്കല്‍ കോളജ് പോലിസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു.

എന്നാല്‍ പോലിസ് എഫ്‌ഐആര്‍ ഇടാനോ കുട്ടികളുടെ മൊഴിയെടുക്കാനോ കൂട്ടാക്കിയില്ലെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളുടെ ദൃശ്യം പോലിസ് പകര്‍ത്തിയതോടെ പോലിസും വിദ്യാര്‍ഥികളും തമ്മില്‍ വാക്കേറ്റമുണ്ടായി. ഒടുവില്‍ എല്ലാ പരാതികളിലും വ്യത്യസ്ത എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് പോലിസ് സമ്മതിച്ചതിനെ തുടര്‍ന്ന് 12.45ഓടെ വിദ്യാര്‍ഥികള്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com