വാഷിംഗ്ടൺ: അമേരിക്കൻ സർവകലാശാലകളിലെ സയൻസ്, ടെക്നോളജി (STEM) കോഴ്സുകളിൽ വിദേശ വിദ്യാർത്ഥികളുടെ ആധിക്യം രാജ്യത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് വൈറ്റ് ഹൗസ് റിപ്പോർട്ട്. ജൂലൈ 21-ന് പുറത്തിറക്കിയ ‘Science: A New Golden Age’ എന്ന റിപ്പോർട്ടിലാണ് ട്രംപ് ഭരണകൂടം ഈ വിലയിരുത്തൽ നടത്തിയത്.
വിദേശ രാജ്യങ്ങൾ യു.എസ് വിദ്യാഭ്യാസ സമ്പ്രദായത്തെ രാജ്യത്തിന്റെ സാങ്കേതിക വിദ്യ ചോർത്താൻ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിലെ ആരോപണം. നിലവിൽ വിസ നയങ്ങളിലോ പ്രവേശന നിയമങ്ങളിലോ മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, അമേരിക്കൻ സ്വദേശ് വിദ്യാർത്ഥികൾക്ക് കൂടുതൽ മുൻഗണന നൽകാനും ആഭ്യന്തര ഗവേഷകരെ പ്രോത്സാഹിപ്പിക്കാനുമാണ് പുതിയ നീക്കം. ഭാവിയിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നത് ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശ വിദ്യാർത്ഥികളെ ബാധിച്ചേക്കാം.



