Friday, July 24, 2026
Homeഅമേരിക്കഫൊക്കാന സാഹിത്യസമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

ഫൊക്കാന സാഹിത്യസമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

കോരസൺ വർഗീസ് (സാഹിത്യ സമ്മേളന ചെയർമാൻ)

ഫൊക്കാന(Fokana): ഇന്റർനാഷണൽ കൺവൻഷനിൽ പെന്സിൽവാനിയയിലെ കലഹാരി റിസോർട്ടിൽ വെച്ചു 2026 ആഗസ്ത് 6 മുതൽ 8 (വ്യാഴം, വെള്ളി, ശനി) വരെ നടത്തപ്പെടുന്നു. ഫൊക്കാന സമ്മേളനത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന സാഹിത്യ സമ്മേളനത്തിനു ഒരുക്കങ്ങൾ പൂർത്തിയായി, ഫൊക്കാന പ്രസിഡന്റ് സജിമോൻ ആൻ്റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ എന്നിവർ അറിയിച്ചു.

അമേരിക്കയിലെ മലയാളം എഴുത്തുകാരെ പോത്സാഹിപ്പിക്കുന്നതിനായി, വിവിധ സാഹിത്യ മേഖലയിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾക്ക് ഉള്ള അവാർഡുകൾ ഉടൻ പ്രഖ്യാപിക്കും. അവാർഡുകൾ കൺവൻഷൻ ചടങ്ങുകളിൽവച്ചു സമ്മാനിക്കപ്പെടും. അവാർഡുകൾക്ക് രചനകൾ ക്ഷണിച്ചപ്പോൾ അഭൂതപൂര്വമായ പ്രതികരണമാണ് ലഭിച്ചത്. തിരഞ്ഞെടുത്ത കൃതികൾ വിലയിരുത്തുന്നതിനും അവാർഡുകളുടെ സുതാര്യതയും മൂല്യതയും ഉറപ്പാക്കുന്നതിനായി അവാർഡ് സമിതി അക്ഷീണം പ്രവർത്തിച്ചു.

കേരളത്തിൽ നിന്നെത്തുന്ന പ്രശസ്ത സാഹിത്യകാരന്മാരും എഴുത്തുകാരായ അടൂർ ഗോപാലകൃഷ്ണൻ, ടി.ഡി.രാമകൃഷ്ണൻ, കെ.വി. മോഹൻ കുമാർ ഐ.എ. എസ്, ജോസ് പനച്ചിപ്പുറം, പ്രമീളാദേവി, എന്നിവർ ഫൊക്കാന സാഹിത്യ കൺവൻഷനിൽ പങ്കെടുക്കുന്നു. “അതിരുകൾ കടന്ന് മലയാളം, പ്രവാസ സാഹിത്യത്തിൻറെ വർത്തമാനവും ഭാവിയും” എന്ന വിഷയത്തിൽ പ്രഭാഷണങ്ങളും ചർച്ചകളും നടത്തപ്പെടും.

ആഗസ്ത് 7 വെള്ളിയാഴ്ച്ച നടത്തപ്പെടുന്ന സമ്മേളങ്ങളിൽ കേരളത്തിനപ്പുറമുള്ള മലയാള സാഹിത്യം, പ്രവാസ എഴുത്തുകാരന്റെ സ്ഥാനം, സത്വം, അംഗീകാരം, സാഹിത്യത്തിനുള്ള വിശ്വസ്തത, നിർമ്മിതബുദ്ധിയുടെ സ്വാധീനം എന്നീ വിഷയങ്ങൾ ചർച്ചചെയ്യപ്പെടും. ഗീത ജോർജ്ജ് (കോഓർഡിനേറ്റർ), മുരളി നായർ, കെ കെ ജോൺസൺ (അസ്സോസിയേറ്റ് ചെയർ), കോരസൺ വർഗീസ് (ചെയർമാൻ) എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി.

മലയാള സാഹിത്യത്തെത്തെയും ഭാഷാസ്നേഹികളെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നോർത്ത് അമേരിക്കയിലെയും കാനഡയിലെയും ഉള്ള മലയാളി ഏഴുത്തുകാരുടെ പുസ്തകപ്രദർശനം നടത്തുന്നു. അതിലേക്ക് സാഹിത്യകാരനായ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ പേരിൽ അമേരിക്കയിലും കാനഡയിലും വസിക്കുന്ന എഴുത്തുകാരുടെ ഓരോ കൃതി അയച്ചു തരുവാൻ താത്പര്യപ്പെടുന്നു. കൃതികൾ അയച്ചു തരേണ്ട വിലാസം: M.N. Abdutty, 25648 Salem Roseville, Michigan, 48066 USA, Tel: 586 636 2058.

കോരസൺ വർഗീസ് (സാഹിത്യ സമ്മേളന ചെയർമാൻ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com