ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികള്‍ക്ക് നേരെ പെല്ലറ്റ് തോക്ക് പ്രയോഗിച്ച് ഡല്‍ഹി പോലിസ്. കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രക്ഷോഭം അടിച്ചമര്‍ത്തുതിന്റെ ഭാഗമായാണ് ഡല്‍ഹി പോലിസ് വിദ്യാര്‍ഥികളെ ക്രൂരമായി നേരിട്ടത്. ഒരേ സമയം മൂന്നൂറിലധികം ലോഹ പെല്ലറ്റുകള്‍ പുറത്തേക്ക് വരുന്ന തോക്കുകളാണ് ഡല്‍ഹി പോലിസ് വിദ്യാര്‍ഥികള്‍ക്ക് നേരെ പ്രയോഗിച്ചത്.
നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കണ്ണിന് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി സാഹില്‍ ലോച്ചബിനെ ഡല്‍ഹി എയിംസില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ലോഹന്‍ ലോച്ചബിന്റെ വലതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. ലോഹ പെല്ലറ്റുകള്‍ ഉപയോഗിച്ച് വിദ്യാര്‍ഥികളെ നേരിടുന്ന ബിജെപി ഭരണകൂടത്തിന്റെ നടപടിക്കെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്.



