Friday, July 24, 2026
Homeഅമേരിക്കഡോ. രക്ഷ ജെയ്ന്‍ യുടി സൗത്ത്‌വെസ്റ്റേൺ, ശാസ്ത്രീയ ഗവേഷണ മികവിന് അംഗീകാരം

ഡോ. രക്ഷ ജെയ്ന്‍ യുടി സൗത്ത്‌വെസ്റ്റേൺ, ശാസ്ത്രീയ ഗവേഷണ മികവിന് അംഗീകാരം

വാർത്ത: പ്രസാദ് തീയാടിക്കൽ

ഡാലസ്: ശ്വാസകോശ രോഗ ചികിത്സയിലും ഗവേഷണ രംഗത്തും ശ്രദ്ധേയ സംഭാവനകൾ നൽകിയ പ്രമുഖ ഡോക്ടറായ ഡോ. രക്ഷ ജെയ്ന്‍ (Raksha Jain, M.D., M.S.C.I.)-നെ യുടി സൗത്ത്‌വെസ്റ്റേൺ മെഡിക്കൽ സെന്ററിലെ “വില്ലിസ് സി. മാഡ്രേ, എം.ഡി. ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസർഷിപ്പ് ഇൻ ക്ലിനിക്കൽ സയൻസ്” പദവിയിലേക്ക് നിയമിച്ചു. ശാസ്ത്രീയ ഗവേഷണം, മികച്ച രോഗപരിചരണം, മെഡിക്കൽ വിദ്യാർഥികൾക്കും യുവഡോക്ടർമാർക്കും നൽകിയ മാർഗനിർദേശങ്ങൾ എന്നിവയ്ക്കുള്ള അംഗീകാരമായാണ് ഈ ബഹുമതി.
ഡാലസിൽ ജനിച്ചു വളർന്ന ഡോ. രക്ഷ ജെയ്ന്‍ നിലവിൽ യുടി സൗത്ത്‌വെസ്റ്റേൺ മെഡിക്കൽ സെന്ററിലെ ഇന്റേണൽ മെഡിസിൻ വിഭാഗത്തിലെ പ്രൊഫസറായും അഡൾട്ട് സിസ്റ്റിക് ഫൈബ്രോസിസ് പ്രോഗ്രാമിന്റെ മെഡിക്കൽ ഡയറക്ടറായും സേവനമനുഷ്ഠിക്കുന്നു. കൂടാതെ Dedman Family Scholar in Clinical Care എന്ന ബഹുമതിയും അവർ വഹിക്കുന്നു.

മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (MIT) നിന്ന് മോളിക്യുലർ ബയോളജിയിൽ ബിരുദം നേടിയ അവർ, യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് ഹെൽത്ത് സയൻസ് സെന്റർ, ഹൂസ്റ്റണിൽ നിന്ന് മെഡിക്കൽ ബിരുദം നേടി. തുടർന്ന് UT Southwestern-ൽ ഇന്റേണൽ മെഡിസിൻ റെസിഡൻസി പൂർത്തിയാക്കി ചീഫ് റെസിഡന്റായും സേവനമനുഷ്ഠിച്ചു. പിന്നീട് വാഷിംഗ്ടൺ യൂണിവേഴ്സിറ്റി, സെന്റ് ലൂയിസിൽ നിന്ന് പൾമണറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിനിൽ ഫെല്ലോഷിപ്പും Clinical Investigation-ൽ മാസ്റ്റേഴ്സ് ബിരുദവും നേടി.

സിസ്റ്റിക് ഫൈബ്രോസിസിനുള്ള പുതിയ ചികിത്സാരീതികൾ, ദീർഘകാല ശ്വാസനാള രോഗങ്ങൾ, സ്ത്രീ-പുരുഷ വ്യത്യാസങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിലാണ് ഡോ. ജയിൻ്റ് പ്രധാന ശ്രദ്ധ. സിസ്റ്റിക് ഫൈബ്രോസിസുമായി ബന്ധപ്പെട്ട നിരവധി മൾട്ടിസെന്റർ ക്ലിനിക്കൽ ട്രയലുകൾക്ക് അവർ നേതൃത്വം നൽകുന്നുണ്ട്.

National Institutes of Health (NIH), Children’s Medical Center Dallas, Cystic Fibrosis Foundation എന്നിവയിൽ നിന്ന് ഗവേഷണ മികവിനുള്ള നിരവധി പുരസ്കാരങ്ങളും അവർ നേടിയിട്ടുണ്ട്. കൂടാതെ Cystic Fibrosis Foundation Therapeutics Development Network-ന്റെ Sexual Health, Reproduction and Gender Research Working Group ചെയർപേഴ്സണായും അവർ പ്രവർത്തിക്കുന്നു.

പ്രശസ്ത കരൾരോഗ വിദഗ്ധനായിരുന്ന ഡോ. വില്ലിസ് സി. മാഡ്രേയുടെ പാരമ്പര്യത്തെ ആദരിച്ച് നൽകുന്ന ഈ വിശിഷ്ട പ്രൊഫസർഷിപ്പ്, ഡോ. രക്ഷ ജയിൻ്റ് വൈദ്യശാസ്ത്ര ഗവേഷണ-സേവന രംഗത്തെ മികവിനുള്ള മറ്റൊരു വലിയ അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.

വാർത്ത: പ്രസാദ് തീയാടിക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com