കാൻജിലെ ഉദാരമനസ്കരായ കുടുംബങ്ങൾ സാമ്പത്തിക സംഭാവനയിലൂടേയും ക്രാഡിൽസ് ടു ക്രയോൺസിന്റെ Amazon Wishlist-ൽ ഉൾപ്പെടുത്തിയിരിക്കുന്ന അവശ്യവസ്തുക്കൾ വാങ്ങി നൽകിയും ഈ ഉദ്യമത്തിൽ പങ്കാളികളായി. കൂടാതെ, കാഞ്ച് ഭാരവാഹികൾ ആയ പ്രസിഡന്റ് വിജയ് നമ്പ്യാർ, ജനറൽ സെക്രട്ടറി ജോർജി സാമൂവൽ, യൂത്ത് അഫയേഴ്സ് ലീഡ് ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളും മുതിർന്നവരും അടങ്ങിയ സന്നദ്ധ പ്രവർത്തകരുടെ സംഘം ക്രാഡിൽസ് ടു ക്രായോൻസിന്റെ ഫിലാഡൽഹിയായിലെ ഗിവിങ് ഫാക്ടറി സന്ദർശിക്കുകയും സേവന പരിപാടികളിൽ പങ്കാളികളാകുകയും ചെയ്തു.

സംഭാവന നൽകിയ കുടുംബങ്ങൾക്കും സേവന പരിപാടികളിൽ പങ്കാളികളായ സന്നദ്ധ പ്രവർത്തകർക്കും യൂത്ത് അഫയേഴ്സ് ലീഡ് ശ്രീകുമാർ നന്ദി അറിയിച്ചു
കാൻജ് കമ്മറ്റി പ്രസിഡന്റ് വിജയ് നമ്പ്യാർ, ജനറൽ സെക്രട്ടറി ജോർജി സാമുവൽ, ട്രഷറർ ഖുർഷിദ് ബഷീർ വൈസ് പ്രസിഡന്റ് ടോം നെറ്റിക്കാടൻ, ജോയിന്റ് സെക്രട്ടറി കൃഷ്ണ പ്രസാദ്, ജോയിന്റ് ട്രഷറർ ദയ ശ്യാം, മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം ചുമതലയുള്ള അസ്ലം ഹമീദ്, സ്പോർട്സ് അഫയേഴ്സ് അനൂപ് മാത്യൂസ് രാജു, ഐടി ഓഫീസർ നിധിൻ ജോയ് ആലപ്പാട്ട്, പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ് രേഖ നായർ, ചാരിറ്റി അഫയേഴ്സ് ജയകൃഷ്ണൻ എം. മേനോൻ, കൾച്ചറൽ അഫയേഴ്സ് രേഖ പ്രദീപ്, യൂത്ത് അഫയേഴ്സ് ശ്രീകുമാർ കെ.എസ്., എക്സ്-ഓഫീഷ്യോ സോഫിയ മാത്യു തുടങ്ങിയവർ ഈ ഉദ്യമത്തിൽ പങ്കാളികളായ എല്ലാവർക്കും നന്ദിയർപ്പിച്ചു.



