Friday, July 24, 2026
Homeഅമേരിക്കകേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി, (KANJ - കാൻജ്)  ക്രാഡിൽസ് ടു ക്രയോൺസ് (...

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി, (KANJ – കാൻജ്)  ക്രാഡിൽസ് ടു ക്രയോൺസ് ( Cradles to Crayons) എന്ന സന്നദ്ധ സംഘടനക്കായി സന്നദ്ധസേവന പരിപാടി സംഘടിപ്പിച്ചു.

കാൻജ്  ന്യൂസ് ടീം 
കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി, (KANJ – കാൻജ് )  ക്രാഡിൽസ് ടു ക്രയോൺസ് ( Cradles to Crayons) എന്നാ സന്നദ്ധ സംഘടനക്കായി സന്നദ്ധസേവന പരിപാടി സംഘടിപ്പിച്ചു. ന്യൂ ജേഴ്‌സിയിലെയും ഫിലാഡെല്ഫിയായിലേയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വസ്ത്രങ്ങളും അവശ്യ സാധനങ്ങളും എത്തിച്ചു നൽകുന്ന സന്നദ്ധസംഘടനയാണ് ക്രാഡിൽസ് ടു ക്രയോൺസ്,

കാൻജിലെ ഉദാരമനസ്കരായ കുടുംബങ്ങൾ സാമ്പത്തിക സംഭാവനയിലൂടേയും ക്രാഡിൽസ് ടു ക്രയോൺസിന്റെ  Amazon Wishlist-ൽ ഉൾപ്പെടുത്തിയിരിക്കുന്ന അവശ്യവസ്തുക്കൾ വാങ്ങി നൽകിയും ഈ ഉദ്യമത്തിൽ പങ്കാളികളായി. കൂടാതെ, കാഞ്ച് ഭാരവാഹികൾ ആയ പ്രസിഡന്റ് വിജയ് നമ്പ്യാർ, ജനറൽ സെക്രട്ടറി ജോർജി സാമൂവൽ, യൂത്ത് അഫയേഴ്‌സ് ലീഡ് ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളും മുതിർന്നവരും അടങ്ങിയ സന്നദ്ധ പ്രവർത്തകരുടെ സംഘം ക്രാഡിൽസ് ടു ക്രായോൻസിന്റെ ഫിലാഡൽഹിയായിലെ ഗിവിങ് ഫാക്ടറി സന്ദർശിക്കുകയും സേവന പരിപാടികളിൽ പങ്കാളികളാകുകയും ചെയ്തു.


സംഭാവന നൽകിയ കുടുംബങ്ങൾക്കും സേവന പരിപാടികളിൽ പങ്കാളികളായ സന്നദ്ധ പ്രവർത്തകർക്കും യൂത്ത് അഫയേഴ്‌സ് ലീഡ് ശ്രീകുമാർ നന്ദി അറിയിച്ചു

കാൻജ് കമ്മറ്റി പ്രസിഡന്റ് വിജയ് നമ്പ്യാർ, ജനറൽ സെക്രട്ടറി ജോർജി സാമുവൽ, ട്രഷറർ ഖുർഷിദ് ബഷീർ  വൈസ് പ്രസിഡന്റ് ടോം നെറ്റിക്കാടൻ, ജോയിന്റ് സെക്രട്ടറി കൃഷ്ണ പ്രസാദ്, ജോയിന്റ് ട്രഷറർ ദയ ശ്യാം, മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം ചുമതലയുള്ള അസ്ലം ഹമീദ്, സ്പോർട്സ് അഫയേഴ്സ് അനൂപ് മാത്യൂസ് രാജു, ഐടി ഓഫീസർ നിധിൻ ജോയ് ആലപ്പാട്ട്, പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ് രേഖ നായർ, ചാരിറ്റി അഫയേഴ്സ് ജയകൃഷ്ണൻ എം. മേനോൻ, കൾച്ചറൽ അഫയേഴ്സ് രേഖ പ്രദീപ്, യൂത്ത് അഫയേഴ്സ് ശ്രീകുമാർ കെ.എസ്., എക്സ്-ഓഫീഷ്യോ സോഫിയ മാത്യു തുടങ്ങിയവർ ഈ ഉദ്യമത്തിൽ പങ്കാളികളായ എല്ലാവർക്കും  നന്ദിയർപ്പിച്ചു.

 വാർത്ത : കാൻജ്  ന്യൂസ് ടീം 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com