Friday, July 24, 2026
Homeഅമേരിക്കചർച്ച് ഓഫ് ഗോഡ് യു.കെ & യൂറോപ്പ് മലയാളം സെക്ഷൻ വാർഷിക കോൺഫറൻസ് ജൂലൈ 24...

ചർച്ച് ഓഫ് ഗോഡ് യു.കെ & യൂറോപ്പ് മലയാളം സെക്ഷൻ വാർഷിക കോൺഫറൻസ് ജൂലൈ 24 മുതൽ 26 വരെ

പ്രസാദ് തീയാടിക്കൽ

ലണ്ടൻ: ചർച്ച് ഓഫ് ഗോഡ് യു.കെ & യൂറോപ്പ് മലയാളം സെക്ഷന്റെ 19-ാമത് വാർഷിക കോൺഫറൻസ് ജൂലൈ 24, 25, 26 തീയതികളിൽ ഇംഗ്ലണ്ടിലെ ഗിൽഡ്‌ഫോർഡിലുള്ള Christ’s College, Larch Avenue-ൽ നടക്കും.

“Prepared Bride” (എഫെസ്യർ 5:26-27) എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ പ്രമേയം. സമ്മേളനത്തിന്റെ ഉദ്ഘാടനം റവ. ഡോ. ജോ കുര്യൻ നിർവഹിക്കും. മുഖ്യപ്രഭാഷകനായി പാസ്റ്റർ എബി അയിരൂർ പങ്കെടുക്കും.

കോൺഫറൻസിൽ റവ. തോമസ് ജോർജ് (അസിസ്റ്റന്റ് ഡയറക്ടർ), പാസ്റ്റർ ബിജു ചെറിയാൻ (നാഷണൽ സെക്രട്ടറി), റവ. ജോൺ മാതായി (ചർച്ച് ഗ്രോത്ത് ഡയറക്ടർ), ബ്രദർ മാമ്മൻ ജോർജ് (നാഷണൽ ട്രഷറർ), പാസ്റ്റർ ജോസ്മിയോൻ പോളോസ് (കോൺഫറൻസ് സെക്രട്ടറി), പാസ്റ്റർ റെജോയ് സ്റ്റീഫൻ (മീഡിയ & പബ്ലിസിറ്റി), പാസ്റ്റർ ബ്ലെസൺ തോമസ് (YPE ഡയറക്ടർ), ബ്രദർ ബിനു യോഹന്നാൻ (സൺഡേ സ്കൂൾ ഡയറക്ടർ), സിസ്റ്റർ സിമോൺ കുര്യൻ (ലേഡീസ് മിനിസ്ട്രീസ് പ്രസിഡന്റ്), സിസ്റ്റർ സുജാ അസാജി (ലേഡീസ് കോ-ഓർഡിനേറ്റർ) എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

യുകെയുടെയും യൂറോപ്പിലെയും വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിശ്വാസികളും ശുശ്രൂഷകരും കോൺഫറൻസിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ബിജു ചെറിയാൻ (07411539871), റവ. തോമസ് ജോർജ് (07943866456) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

വാർത്ത: പ്രസാദ് തീയാടിക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com