Friday, July 24, 2026
Homeഇന്ത്യ'പരിതാപകരമായ അർധരാത്രി വീഡിയോ...'; മോദിക്കെതിരെ രാഹുൽ ഗാന്ധി, വിദ്യാർത്ഥികളുടെ ആവശ്യം ധർമേന്ദ്ര പ്രധാൻ്റെ രാജിയെന്നും രാഹുൽ.

‘പരിതാപകരമായ അർധരാത്രി വീഡിയോ…’; മോദിക്കെതിരെ രാഹുൽ ഗാന്ധി, വിദ്യാർത്ഥികളുടെ ആവശ്യം ധർമേന്ദ്ര പ്രധാൻ്റെ രാജിയെന്നും രാഹുൽ.

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മോദി പുറത്തുവിട്ട വീഡിയോ സന്ദേശം പ്രഹസനമാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക, വിദ്യാർത്ഥികളെ മർദിച്ചവർക്കെതിരെ നടപടിയെടുക്കുക തുടങ്ങി മൂന്ന് പ്രധാന ആവശ്യങ്ങളും രാഹുൽ മുന്നോട്ടുവെച്ചു.

“മിസ്റ്റർ മോദി, ഞങ്ങളുടെ വിദ്യാർത്ഥികൾ ധർമേന്ദ്ര പ്രധാന്റെ രാജിയാണ് ആവശ്യപ്പെടുന്നത്. പരിതാപകരമായ ഈ അർധരാത്രി വീഡിയോ കാണിച്ച് അവരുടെ ബുദ്ധിയെ അപമാനിക്കരുത്. 1. പ്രധാനെ പുറത്താക്കുക. 2. വിദ്യാർത്ഥികളെ തല്ലിയവരെ ശിക്ഷിക്കുക. 3. മാപ്പ് പറയുക,” രാഹുൽ ആവശ്യപ്പെട്ടു.

നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ കോക്റോച്ച് ജനത പാർട്ടി (സിജെപി) യുടെ നേതൃത്വത്തിലുള്ള പ്രതിഷേധം കനക്കുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച വീണ്ടും പ്രതികരണവുമായി രംഗത്തെത്തിയത്. വ്യാഴാഴ്ച അർധരാത്രി പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ, ചോദ്യപ്പേപ്പർ ചോർച്ചയിൽ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. കുറ്റവാളികൾക്ക് കടുത്ത ശിക്ഷയും അതിവേഗ വിചാരണയും ഉറപ്പാക്കുന്ന കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ രൂപം നൽകുമെന്നും മോദി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com