Wednesday, July 22, 2026
Homeഅമേരിക്കമകളുടെ കട്ടിലിനടിയിൽ ഒളിച്ച യുവാവിനെ വെടിവെച്ചുകൊന്ന കേസിൽ അമ്മയ്‌ക്കെതിരെ കൊലപാതകക്കുറ്റം

മകളുടെ കട്ടിലിനടിയിൽ ഒളിച്ച യുവാവിനെ വെടിവെച്ചുകൊന്ന കേസിൽ അമ്മയ്‌ക്കെതിരെ കൊലപാതകക്കുറ്റം

-പി പി ചെറിയാൻ

മെംഫിസ്: 13 കാരിയായ മകളുടെ മുറിയിലെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന 20-കാരനെ വെടിവെച്ചുകൊന്ന കേസിൽ കേന്ദ്ര സ്കോട്ട് (Kendra Scott) എന്ന അമ്മയ്‌ക്കെതിരെ ഒന്നാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തി. ജൂലൈ 16-ന് പുലർച്ചെയാണ് സംഭവം നടന്നത്.

റോഡെറിയസ് മോർട്ടൺ (20) എന്ന യുവാവാണ് തലയുടെ പിൻഭാഗത്ത് വെടിയേറ്റ് കൊല്ലപ്പെട്ടത്.ജോലി കഴിഞ്ഞ് പുലർച്ചെ 1:30-ഓടെ വീട്ടിലെത്തിയ കേന്ദ്ര, മകളുടെ കട്ടിലിനടിയിൽ ഒളിച്ചിരിക്കുകയായിരുന്ന മോർട്ടണെ കണ്ടെത്തുകയായിരുന്നു.

കേന്ദ്ര ജോലിക്ക് പോയ സമയം പെൺകുട്ടിയാണ് യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചത്. ആണ കുട്ടികളെ വീട്ടിൽ കയറ്റരുതെന്ന് അമ്മ മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ പെൺകുട്ടി ഭയന്നിരുന്നു. തർക്കത്തിനിടെ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച മോർട്ടണുനേരെ കേന്ദ്ര വെടിയുതിർക്കുകയായിരുന്നു.

സംഭവസ്ഥലത്തു വെച്ചുതന്നെ കേന്ദ്രയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകക്കുറ്റത്തിന് പുറമെ അപകടകരമായ കുറ്റകൃത്യത്തിന് ആയുധം ഉപയോഗിച്ചതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com