Tuesday, July 21, 2026
Homeഅമേരിക്കഎഡിൻബർഗ്, ടെക്സസിൽ ചരിത്രമെഴുതാൻഒരുങ്ങി IPSF 2026. ആയിരങ്ങൾ പങ്കെടുക്കുന്ന ഇന്റർ-പാരിഷ് സ്പോർട്സ്ഫെസ്റ്റിന് ഒരുക്കങ്ങൾ തകൃതിയായി...

എഡിൻബർഗ്, ടെക്സസിൽ ചരിത്രമെഴുതാൻഒരുങ്ങി IPSF 2026. ആയിരങ്ങൾ പങ്കെടുക്കുന്ന ഇന്റർ-പാരിഷ് സ്പോർട്സ്ഫെസ്റ്റിന് ഒരുക്കങ്ങൾ തകൃതിയായി പുരോഗമിക്കുന്നു

ഷോളി കുമ്പിളുവേലി

എഡിൻബർഗ് (ടെക്സസ്): ടെക്സാസ്, ഒക്ലഹോമ, കൻസാസ്സംസ്ഥാനങ്ങളിലെ സീറോ-മലബാർ കത്തോലിക്കാരൂപതയിലെ പത്ത് ഇടവകകളെ ഒരുമിപ്പിക്കുന്ന Inter Parish Sports Fest (IPSF) 2026 ആഗസ്റ്റ് 6 മുതൽ 9 വരെടെക്സസിലെ എഡിൻബർഗിൽ വിപുലമായ രീതിയിൽനടക്കും. എഡിൻബർഗ് ഡിവൈൻ മേഴ്സി സീറോ-മലബാർകത്തോലിക്കാ ദേവാലയത്തിന്റെ ആഭിമുഖ്യത്തിലും ഓസ്റ്റിനിലെ PSG ഗ്രൂപ് ഓഫ് കമ്പനീസ് ടൈറ്റിൽ സ്പോൺസറുംപവേർഡ് ബൈ Legacy Business Brokers സ്പോൺസറും ആയ ഈ മഹാമേള എഡിൻബർഗ് നഗരസഭയുടെസഹകരണത്തോടെയുമാണ് സംഘടിപ്പിക്കുന്നത്.

2007-ൽ യുവജനങ്ങൾക്ക് കലാ-കായികരംഗത്ത് കഴിവുകൾപ്രകടിപ്പിക്കാനും വിശ്വാസത്തിലും കൂട്ടായ്മയിലും വളരാനുംലക്ഷ്യമിട്ട് ഗാർലാൻഡ് St Thomas സീറോ മലബാർപള്ളിയിൽ ആരംഭിച്ച ഈ ഫെസ്റ്റിവൽ (IPTF & IPSF) ഇന്ന്അമേരിക്കയിലെ സീറോ-മലബാർ സമൂഹത്തിന്റെ ഏറ്റവുംവലിയ കലാ-കായിക-സാംസ്കാരിക സംഗമങ്ങളിലൊന്നായിവളർന്നു. നാല് ദിവസം നീണ്ടു നിൽക്കുന്ന 16 കായികഇനങ്ങളിലായി വിവിധ പ്രായവിഭാഗങ്ങളിലുള്ള 1,500-ലധികംകായികതാരങ്ങളും 5,000-ത്തിലധികം സന്ദർശകരും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. കലാ-കായികമത്സരങ്ങൾ ഇടവിട്ട വർഷങ്ങളിലാണ് നടത്തപ്പെടുന്നത്.

കായികമത്സരങ്ങൾക്കൊപ്പം വിശ്വാസം, കുടുംബസൗഹൃദം, സംസ്കാരം, യുവജനനേതൃത്വം, സമൂഹ ഐക്യം എന്നിവപ്രോത്സാഹിപ്പിക്കുന്ന വിവിധ സാംസ്കാരിക പരിപാടികളുംIPSF 2026-ന്റെ പ്രധാന ആകർഷണങ്ങളായിരിക്കും. എഡിൻബർഗ് നഗരത്തിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ളവിവിധ കായിക വേദികളിലായാണ് മത്സരങ്ങൾസംഘടിപ്പിച്ചിരിക്കുന്നത്.

സ്പോൺസർമാർക്ക് മികച്ച അവസരം

IPSF 2026-ന്റെ വിജയത്തിൽ പങ്കാളികളാകാൻ ബിസിനസ്സ്ഥാപനങ്ങളെയും സംരംഭകരെയും സമൂഹസേവനസംഘടനകളെയും സംഘാടകർ ക്ഷണിക്കുന്നു. സ്പോൺസർഷിപ്പ് മുഖേന ആയിരക്കണക്കിന്കുടുംബങ്ങളിലേക്കും സമൂഹാംഗങ്ങളിലേക്കും നേരിട്ട്എത്തിച്ചേരാനുള്ള അപൂർവ അവസരമാണ് ലഭിക്കുക. ഇവന്റിലെ ബ്രാൻഡ് പ്രദർശനം, ഡിജിറ്റൽ മീഡിയ പ്രചാരണം, വേദിയിലെ അംഗീകാരം, പ്രമോഷണൽ അവസരങ്ങൾ എന്നിവഉൾപ്പെടെയുള്ള നിരവധി ആനുകൂല്യങ്ങൾസ്പോൺസർമാർക്ക് ലഭ്യമാകും. വിവിധ സ്പോൺസർഷിപ്പ്പാക്കേജുകൾ ഇതിനായി ഒരുക്കിയിട്ടുണ്ട്.

കായികമേളയ്‌ക്കപ്പുറം – ബിസിനസ് നെറ്റ്‌വർക്കിംഗുംവിനോദസഞ്ചാരവും

IPSF 2026 വെറും കായികമത്സരങ്ങളിൽ ഒതുങ്ങുന്നില്ല. സമൂഹത്തിലെ പ്രൊഫഷണലുകളെയും സംരംഭകരെയുംഒരുമിപ്പിക്കുന്ന Syro Faith & Business Connect എന്ന പ്രത്യേകബിസിനസ് നെറ്റ്‌വർക്കിംഗ് പരിപാടിയും സംഘടിപ്പിക്കുന്നു. 2026 ആഗസ്റ്റ് 8-ന് നടക്കുന്ന ഈ പരിപാടിയിൽ വിവിധമേഖലകളിൽ നിന്നുള്ള 75 തിരഞ്ഞെടുത്ത സംരംഭകരുംപ്രൊഫഷണലുകളും പങ്കെടുക്കും. നേതൃത്വ വികസനം, സംരംഭകത്വം, മെന്ററിംഗ്, സഹകരണ സംരംഭങ്ങൾ, പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് എന്നിവ പ്രോത്സാഹിപ്പിക്കുന്നഈ സംരംഭം സീറോ-മലബാർ സമൂഹത്തിലെ ബിസിനസ്ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുക എന്നലക്ഷ്യത്തോടെയാണ് ഒരുക്കിയിരിക്കുന്നത്.

അതോടൊപ്പം, അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുംഎത്തിച്ചേരുന്ന കുടുംബങ്ങൾക്കായി മികച്ച അനുഭവംലഭിക്കുവാൻ “RGV Gateway to the Stars ” എന്ന Tours-ഉംഒരുക്കിയിട്ടുണ്ട്. പരിപാടിയോടനുബന്ധിച്ച് സാൻ ഹുവാൻബസ്ലിക്ക്യാ\യും അനുബന്ധമായ സുപ്രധാന വിശുദ്ധ ഇടങ്ങളും, സ്പേസ് X സെന്റർ, സൗത്ത് പാഡ്രെ ഐലൻഡ്, റിയോഗ്രാൻഡ് വാലിയിലെ മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾഉൾപ്പെടെയുള്ള ടൂർ പാക്കേജുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ളസൗകര്യം ലഭ്യമാണ്. ഇതിലൂടെ IPSF 2026 ഒരു കായികമേളമാത്രമല്ല, കുടുംബസമേതം ആസ്വദിക്കാവുന്ന സമഗ്രമായസാമൂഹിക, സാംസ്കാരിക, വിനോദസഞ്ചാര അനുഭവമായിമാറുന്നു.

സ്പോർട്സ് മത്സരങ്ങൾ, കുടുംബസംഗമം, ബിസിനസ്നെറ്റ്‌വർക്കിംഗ്, സാംസ്കാരിക പരിപാടികൾ, വിനോദസഞ്ചാരം , സ്പോൺസർഷിപ്പ് അവസരങ്ങൾ എന്നിവയെ ഒരുമിപ്പിക്കുന്നIPSF 2026, അമേരിക്കയിലെ സീറോ-മലബാർ സമൂഹത്തിന്റെഇതുവരെയുള്ള ഏറ്റവും വലിയ കമ്മ്യൂണിറ്റി ഇവന്റായിമാറുമെന്ന് സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു.

സംഘാടകർ എല്ലാ വ്യക്തികളെയും കുടുംബങ്ങളെയുംസ്ഥാപനങ്ങളെയും ഈ മഹത്തായ സമൂഹ സംരംഭത്തിന്റെഭാഗമാകാൻ ഹൃദയപൂർവ്വം ക്ഷണിക്കുന്നു.

IPSF-2026 കമ്മറ്റി ചെയർ ആയ റവ. ഫാദർ റോയിമൂലേച്ചാലിനൊപ്പം ജനറൽ കോർഡിനേറ്റർ ബിജു ജോസഫ്, ട്രസ്റ്റിമാരായ ജോജോ തോമസ്, മനോജ് മൈക്കിൾ ഉള്കപ്പടെയുള്ള ലീഡ് കോർഡിനേറ്റർമാർ പത്രസമ്മേളനത്തിൽസ്പോർട്സ് ഫെസ്റ്റിനന്റെ ഒരുക്കങ്ങളെക്കുറിച്ച വിശദമായിസംസാരിച്ചു.

വാർത്ത: ഷോളി കുമ്പിളുവേലി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com