Tuesday, July 21, 2026
Homeഇന്ത്യസഭയിൽ കിട്ടിയാൽ എല്ലൊടിക്കും'; വിജയ്‌ക്കെതിരെ ഭീഷണി മുഴക്കിയ ഡിഎംകെ എംഎൽഎ അറസ്റ്റിൽ.

സഭയിൽ കിട്ടിയാൽ എല്ലൊടിക്കും’; വിജയ്‌ക്കെതിരെ ഭീഷണി മുഴക്കിയ ഡിഎംകെ എംഎൽഎ അറസ്റ്റിൽ.

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ പൊതുവേദിയിൽ ഭീഷണി മുഴക്കുകയും വിവാദ പരാമർശങ്ങൾ നടത്തുകയും ചെയ്ത സംഭവത്തിൽ ഡിഎംകെ എംഎൽഎ ജി.വി. മാർക്കണ്ഡേയൻ അറസ്റ്റിൽ. ടിവികെ നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച പുലർച്ചെ വിലാത്തിക്കുളത്തെ വീട്ടിലെത്തിയാണ് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

എംഎൽഎയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് അനുയായികൾ പൊലീസ് വാഹനം തടയാൻ ശ്രമിച്ചത് പ്രദേശത്ത് നേരിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു. തുടർന്ന് പ്രതിഷേധക്കാരെ മാറ്റിയ ശേഷമാണ് പൊലീസ് സംഘം എംഎൽഎയുമായി മടങ്ങിയത്.

എം. കരുണാനിധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് കോവിൽപ്പട്ടിയിൽ നടന്ന പൊതുസമ്മേളനത്തിലായിരുന്നു വിലാത്തിക്കുളം എംഎൽഎയായ മാർക്കണ്ഡേയന്റെ വിവാദ പ്രസംഗം. നിയമസഭയിൽ വെച്ച് വിജയ്‌യെ അടുത്ത് കിട്ടിയാൽ എല്ല് ഒടിക്കുമെന്നായിരുന്നു എംഎൽഎയുടെ ഭീഷണി. ചോദ്യം ചെയ്യലിനായി എസ്പി ഓഫീസിലേക്ക് മാറ്റിയ മാർക്കണ്ഡേയനെ നടപട പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com