“A Musical Feast of the Word” എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഈ റിട്രീറ്റിൽ വേൾഡ് പീസ് മിഷൻ സ്ഥാപകനും ചെയർമാനുമായ ഡോ. സണ്ണി സ്റ്റീഫൻ മുഖ്യപ്രഭാഷകനായിരിക്കും. സംഗീതസംവിധായകൻ, കുടുംബ കൗൺസിലർ, ജീവകാരുണ്യ പ്രവർത്തകൻ, പ്രചോദനാത്മക പ്രഭാഷകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ അദ്ദേഹം സംഗീതത്തിലൂടെയും ദൈവവചനത്തിലൂടെയും ആരാധനയുടെ ആത്മീയതയെക്കുറിച്ചും ക്വയർ ശുശ്രൂഷയുടെ ദൗത്യത്തെക്കുറിച്ചും ക്ലാസുകൾ നയിക്കും.
ക്വയർ അംഗങ്ങളുടെ ആത്മീയ വളർച്ചയും സംഗീതപരമായ മികവും വർധിപ്പിക്കുക, ആരാധനയിൽ സംഗീതത്തിന്റെ പ്രാധാന്യം ആഴത്തിൽ മനസ്സിലാക്കുക എന്നിവ ലക്ഷ്യമിട്ടാണ് റിട്രീറ്റ് സംഘടിപ്പിക്കുന്നത്. ഗാനപരിശീലനം, ആരാധനാനുഭവങ്ങൾ, ദൈവവചനധ്യാനം, സംവേദനാത്മക സെഷനുകൾ എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും.
പരിപാടിയുടെ കൺവീനർ അനുഗ്രഹ റെനിയാണ്. കൂടുതൽ വിവരങ്ങൾക്ക് (469) 768-7693 (അനുഗ്രഹ റെനി) അല്ലെങ്കിൽ (248) 417-4207 (റേച്ചൽ ജോൺ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.



