Tuesday, July 21, 2026
Homeഅമേരിക്കപിറവം വാര്‍ഷിക സംഗമം വർണാഭമായി (ജോസ് കാടാപുറം)

പിറവം വാര്‍ഷിക സംഗമം വർണാഭമായി (ജോസ് കാടാപുറം)

ന്യൂയോര്‍ക്ക്: പിറവം നേറ്റീവ് അസോസിയേഷന്റെ വാര്‍ഷിക സംഗമം ന്യൂയോർക്കിലെ കേരള സെന്റർ (1824 FAIR FAX ST ELMONT 11003) വച്ച് ജൂലൈ 18 ന് വർണോജ്വലമായി നടന്നു. ജെസ്സി ജയിംസിന്റെ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച പരിപാടികൾ, പ്രസിഡന്റ് മനോഹർ തോമസ് ആമുഖ പ്രസംഗം നടത്തി .

സഹജീവിയെ സ്നേഹിക്കുക അയൽവക്കതുള്ള ഏതു നാട്ടുകാരാണെങ്കിലും അവരെ സ്നേഹിച്ചാൽ അവർ നമുക്ക് കൂട്ടായി ഉണ്ടാകും. പിറവത്തെ മനുഷ്യർ നാടിനോടപ്പം ഒത്തുകൂടുന്നത് ജാതി മത ഭേദമെന്യ പരസ്പരം സ്നേഹിക്കുന്നത് കൊണ്ടാണെന്നും മനോഹർ തോമസ് തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു..

പിറവം നിവാസികളുടെ സംഗമത്തിൽ എത്തിയ പുതിയ മെമ്പേഴ്സിനെ പരിചയപ്പെടുത്തി. പിറവത്തെ കൂട്ടായ്മയുടെ രക്ഷാധികാരി കൂടിയായ ബഹു റവ. ചെറിയാൻ നീലാങ്കൽ കൊറേപ്പേസ്ക്കോപ്പാ വളരെ ദൂരത്തു നിന്ന് എത്തി സംഗമത്തിന് ആശംസകൾ നേർന്നു സംസാരിച്ചു. ജോൺ ഐസക്, ജോസ് കാടാപുറം, ജോയ് ഇട്ടൻ, ഷെവലിയാർ ജോർജ് പാടിയേടത്തു എന്നിവർ ആശംസകൾ നേർന്നു. ജോയ് ഇട്ടൻ, (പ്രെസിഡെന്റ് ), ജെനു കെ പോൾ (സെക്രട്ടറി ) എന്നിവർ പുതിയ ഭാരവാഹികളായി ചുമതല ഏറ്റടുത്തു.

1995-ല്‍ തുടങ്ങിയ പിറവം നിവാസികളുടെ ആദ്യയോഗം മുതല്‍ 30 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ കൂട്ടായ്മ വര്‍ഷത്തില്‍ ഒരിക്കലുള്ള ഒരു സൗഹൃദസംഗമമായിരുന്നു. ഷിബു കീരിച്ചേരിൽ, ജെസ്സി കോളങ്ങായിൽ, അമീഷാ ജെയ്‌മോൻ എന്നിവരുടെ ഗാനങ്ങളും, സ്റ്റാറ്റൻ ഐലൻഡിൽ താമസിക്കുന്ന പിറവം വെളിയനാട് വലിയവനത്തിൽ മനു നേത്രത്വം കൊടുത്ത പൂമ്പാറ്റ ടീം പെണ്കുട്ടികളുടെയും “സ്റ്റാറ്റൻ ഐലൻഡ് ബോയ്‌സ്” എന്ന ആൺകുട്ടികളുടെ ടീമിന്റെ ബോളിവുഡ് ഡാൻസ് വർണാഭമായിരുന്നു ..

മുൻ ഭാരവാഹികളായ ബാബു തുമ്പയിൽ, ഷാജി കീരിച്ചേരിൽ എന്നിവർ സജീവമായി പങ്കെടുത്തു. ഷാജി എണ്ണശേരി ഫോട്ടോ വീഡിയോ നിർവഹിച്ചു . ജെസ്സി കോളങ്ങായിൽ പരിപാടിയുടെ എം സി ആയി എല്ലാവരുടെയും അഭിനന്ദനം നേടി.

കേരള സെന്റർ ഓഡിറ്റോറിയും വിട്ടുനൽകിയ അലക്‌സ് എസ്തപ്പാന് ഉൾപ്പെടെ പങ്കെടുത്ത എല്ലാവര്ക്കും ജിനു കെ പോൾ നന്ദി പറഞ്ഞു.വിഭവ സമർദമായ സദ്യയോടെ വർണാഭമായ ഈ വർഷത്തെ പിറവം സംഗമം സമാപിച്ചു.

ജോസ് കാടാപുറം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com