Tuesday, July 21, 2026
Homeഅമേരിക്കബിഷപ്പ് മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേലിന്റെ ദേഹവിയോഗത്തില്‍ ചിക്കാഗോ രൂപതാ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് അനുശോചിച്ചു

ബിഷപ്പ് മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേലിന്റെ ദേഹവിയോഗത്തില്‍ ചിക്കാഗോ രൂപതാ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് അനുശോചിച്ചു

ഷോളി കുമ്പിളുവേലി

ഷിക്കാഗോ: രാജ്‌കോട്ട് രൂപതയുടെ മുന്‍ ബിഷപ്പും സീറോ മലബാര്‍ സഭയുടെ കുടിയേറ്റ കമ്മീഷന്‍ ചെയര്‍മാനും ആയിരുന്ന, ബിഷപ്പ് മാര്‍ കരോട്ടെമ്പ്രേലിന്റെ ദേഹവിയോഗത്തില്‍ ഷിക്കാഗോ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് അഗാധമായ ദുഃഖവും അനുശേചനവും അറിയിച്ചു.

1996-ല്‍, സ്വര്‍ഗ്ഗീയനായ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ, അമേരിക്കയിലെ കുടിയേറ്റക്കാരായ സീറോ മലബാര്‍ വിശ്വാസികളുടെ, മതപരമായ ആവശ്യങ്ങള്‍ പഠിക്കാനായി നിയോഗിക്കപ്പെട്ട മാര്‍ കരോട്ടെമ്പ്രേല്‍ അമേരിക്കയിലെ വിവിധ പ്രദേശങ്ങളിലെ വിശ്വാസികളുമായി സംവദിക്കുകയും കുടിയേറ്റ സീറോ മലബാര്‍ വിശ്വാസികളുടെ നിലനില്പിനും മതപരമായ വളര്‍ച്ചയ്ക്കും സ്വന്തമായി ഒരു രൂപത വേണമെന്ന ആവശ്യം ഉള്‍പ്പെട്ട റിപ്പോര്‍ട്ട് മാര്‍പ്പാപ്പയ്ക്ക് 1998-ല്‍ സമര്‍പ്പിക്കുകയും ചെയ്തു. അതുപ്രകാരം, ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ സീറോ മലബാര്‍ രൂപതയായി, ”സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് എപ്പാര്‍ക്കി ഓഫ് ഷിക്കോഗോ” 2001, മാര്‍ച്ച് 13-ാം തീയതി നിലവില്‍ വരുകയും മാര്‍ ജേക്കബ് അങ്ങാടിയത്തിനെ രൂപതയുടെ പ്രഥമ മെത്രാനായി നിയമിക്കുകയും ചെയ്തു.

ഷിക്കാഗോ രൂപത സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ഈ അവസരത്തില്‍ രൂപത ഏറ്റവും കടപ്പെട്ടിരിക്കുന്ന മാര്‍ കരോട്ടെമ്പ്രേലിന്റെ ദേഹവിയോഗം, വ്യക്തിപരമായും വേദനാജനകമാണെന്ന് മാര്‍ ജോയി ആലപ്പാട്ട് തന്റെ അനുശോചന സന്ദേശത്തില്‍ അറിയിച്ചു. ഷിക്കാഗോ രൂപതയിലെ എല്ലാ ഇടവകകളിലും, കാലം ചെയ്ത മാര്‍ കരോട്ടെമ്പ്രേലിന്റെ ആത്മശാന്തിക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍ ഉണ്ടായിരിക്കുമെന്നും മാര്‍ ജോയി ആലപ്പാട്ട് അറിയിച്ചു.

മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേലിന്റെ ദേഹവിയോഗത്തില്‍ ഷിക്കാഗോ രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജേക്കബ്ബ് അങ്ങാടിയത്ത് അനുശോചിച്ചു. ഷിക്കാഗോ രൂപതയുടെ രൂപീകരണത്തിനും തുടര്‍ന്നുള്ള ബാലാരിഷ്ടതകളിലും പിതാവിന്റെ ഉപദേശങ്ങള്‍ തനിക്ക് ഏറെ പ്രയോജനകരമായിരുന്നുവെന്ന് മാര്‍ ജേക്കബ് അങ്ങാടിയത്ത് അനുസ്മരിച്ചു.

മാര്‍ കരോട്ടെമ്പ്രേലിന്റെ വിയോഗത്തില്‍ എസ്.എം.സി.സി അനുശോചിച്ചു.

ഷിക്കാഗോ രൂപതയുടെ രൂപീകരണത്തില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ച മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേലിന്റെ വേര്‍പാടില്‍ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (S.M.C.C), നാഷണല്‍ കമ്മറ്റി അത്യഗാധമായ ദുഃഖം രേഖപ്പെടുത്തി. മാര്‍ കരോട്ടെമ്പ്രേലിന്റെ സേവനങ്ങളെ ഷിക്കാഗോ രൂപതയിലെ സീറോ മലബാര്‍ വിശ്വാസികള്‍ എന്നും നന്ദിയോടെ സ്മരിക്കുമെന്ന് എസ്.എം.സി.സി നാഷണല്‍ ഡിറക്ടര്‍ വൈ.ഫാ. ജോര്‍ജ് എളമ്പാശ്ശേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

സീറോ മലബാര്‍ കുടിയേറ്റ കമ്മീഷന്റെ ചെയര്‍മാനായിരുന്ന മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേലിന്റെ വേര്‍പാടില്‍ എസ്.എം.സി.സി പ്രസിഡന്റ് ജോര്‍ജ് വി ജോര്‍ജ് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ സിജില്‍ പാലയ്ക്കലോടി എന്നിവരും അനുശോചനം രേഖപ്പെടുത്തി.

വാർത്ത: ഷോളി കുമ്പിളുവേലി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com