തിരുവനന്തപുരം വെമ്പായത്ത് ബാറിൽ സംഘർഷം. ആറ് പേർക്ക് പൊള്ളലേറ്റു. സംഘര് ഷത്തിന് പിന്നാലെ ഒരു സംഘം പുറത്തേക്ക് പോയി പെട്രോള് വാങ്ങി വന്ന് എതിര് കക്ഷി സംഘത്തിന് ദേഹത്തേക്ക് ഒഴിച്ച് കത്തിക്കുകയായിരുന്നു. വെമ്പായത്തെ വെമ്പായം ഹോട്ടൽ ആൻ്റ് റിസോർട്ട്‌സിലാണ് സംഘർഷം ഉണ്ടായത്.
രാത്രി 9.30 ഓടെയാണ് സംഭവം. പെട്രോള് ഒഴിച്ചയാള് ഉള്പ്പടെയാണ് പേര്ക്ക് പൊള്ളലേറ്റത്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. അരുൺ, നൗഫല്, റിയാസ് എന്നിവർക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. പൊള്ളലേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
നന്നാട്ടുകാവ് സ്വദേശി അനീഷ് ആണ് ആക്രമണം നടത്തിയതെന്നു പോലീസിന് പ്രാഥമിക വിവരം. അനീഷിൻ്റെ അരക്ക് താഴേക്ക് ഗുരുതര പൊള്ളലേറ്റു. ആക്രമണത്തിൽ കാപ്പ കേസ് പ്രതിയും ഉൾപ്പെട്ടിട്ടുണ്ട്. റിയാസ് കാപ്പ കേസിൽ ശിക്ഷ അനുഭവിച്ച ആളാണ്. ആറ്റിങ്ങൽ ഡിവൈഎസ്പി സംഭവസ്ഥലത്ത് എത്തി. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു വരുന്നു.



