കോഴിക്കോട്: പതിനാറുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ മാവൂര്‍ പനങ്ങോട് സ്വദേശിയായ യുവാവിനെ പന്തീരാങ്കാവ് പോലിസ് അറസ്റ്റ് ചെയ്തു. പനങ്ങോട് സ്വദേശി അഭിജിത്ത് (24) ആണ് പിടിയിലായത്.
ഇന്‍സ്റ്റഗ്രാം വഴിയാണ് പ്രതി പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. പിന്നീട് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നുവെന്നാണ് പരാതി.
പെണ്‍കുട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പന്തീരാങ്കാവ് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് പ്രതിയുടെ മാവൂരിലെ പനങ്ങോട്ടുള്ള വീട്ടിലെത്തിയാണ് പോലിസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.



