Monday, July 20, 2026
Homeകേരളംകോട്ടയം ഇടയിരിക്കപ്പുഴയിൽ പെരുമ്പാമ്പ് ഭീതി; വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകാൻ കഴിയാത്ത അവസ്ഥ; നാട്ടുകാർ ആശങ്കയിൽ.

കോട്ടയം ഇടയിരിക്കപ്പുഴയിൽ പെരുമ്പാമ്പ് ഭീതി; വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകാൻ കഴിയാത്ത അവസ്ഥ; നാട്ടുകാർ ആശങ്കയിൽ.

കോട്ടയം: കോട്ടയം ജില്ലയിലെ ഇടയിരിക്കപ്പുഴ മേഖലയിൽ പെരുമ്പാമ്പുകളുടെ സാന്നിധ്യം വർധിച്ചതോടെ നാട്ടുകാർ ആശങ്കയിൽ.

കഴിഞ്ഞ ദിവസം രാവിലെ സ്കൂളിലേക്ക് പോയ ഒമ്പതാം ക്ലാസ് വിദ്യാർഥി മൂക്കൻപാറയിൽ പെരുമ്പാമ്പിനെ കണ്ടതിനെ തുടർന്ന് ഭയന്ന് വീട്ടിലേക്ക് തിരിച്ചോടി. പിന്നീട് അമ്മയ്‌ക്കൊപ്പമാണ് വിദ്യാർഥി സ്കൂളിലെത്തിയത്. തൊട്ടടുത്ത ദിവസം രാത്രിയും ഇതേ സ്ഥലത്ത് ബൈക്കിൽ എത്തിയ യാത്രക്കാർ പെരുമ്പാമ്പിനെ കണ്ടതായി പറയുന്നു.

തുടർച്ചയായി പെരുമ്പാമ്പുകളെ കണ്ട സംഭവങ്ങൾ പ്രദേശവാസികളിൽ ഭീതി വർധിപ്പിച്ചിരിക്കുകയാണ്. മേഖലയിലെ നിരവധി പുരയിടങ്ങൾ കാടുപിടിച്ച് കിടക്കുന്നതാണ് പെരുമ്പാമ്പുകൾ താവളമാക്കാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. കാടുവെട്ടി പ്രദേശം സുരക്ഷിതമാക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com