പരാതി കേൾക്കാൻ സ്വതന്ത്ര സമിതി വേണമെന്ന് അൻസിബയുടെ ആവശ്യം അംഗീകരിച്ചതായി അഭിനേതാക്കളുടെ സംഘടന അമ്മയുടെ പ്രസിഡൻ്റ് ശ്വേത മേനോൻ. പ്രസിഡൻ്റിനെയും ജനറൽ സെക്രട്ടറിയെയും ഉൾപ്പെടുത്തിയാണ് അഞ്ചംഗ സമിതി രൂപീകരിച്ചത്. പ്രസിഡൻ്റിനെയും ജനറൽ സെക്രട്ടറിയെയും മാറ്റി നിർത്തി പാനൽ രൂപീകരിക്കുന്നത്.
വിവാദം പരസ്യ ചർച്ചയാക്കിയതിന് അഞ്ച് പേരിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. സംഭാഷണങ്ങൾ ചോർത്തി നൽകിയെന്ന ആരോപണത്തിലും വിശദീകരണം തേടും. തൻ്റെ കയ്യിൽ നിന്നാണ് ഓഡിയോ ചോർന്നത് എന്ന് കുക്കു പരമേശ്വരൻ സമ്മതിച്ചു. മാധ്യമങ്ങൾക്ക് ആരാണ് വാർത്ത ചോർത്തുന്നത് എന്ന് എല്ലാവർക്കും അറിയാം. ഈ ഭരണ സമിതി കുറെ നല്ല കാര്യങ്ങൾ ചെയ്തു. അതൊന്നും എവിടെയും ചർച്ച ആകുന്നില്ല. 502 അംഗങ്ങൾ ഉള്ള ചെറിയ സംഘടനയാണ്. വാർത്ത ഏകപക്ഷീയം ആകരുത് – ശ്വേത പ്രതികരിച്ചു.
നടൻ ടിനി ടോമിനെതിരെ അൻസിബ ഹസൻ പൊലീസിൽ പരാതി നൽകിയിരുന്നു. തനിക്കെതിതെ ടിനി അപവാദ പ്രചാരണം നടത്തിയെന്നും തന്നെ മത തീവ്രവാദിയാക്കാൻ നിരന്തരം ശ്രമിക്കുന്നതായുമാണ് അൻസിബയുടെ ആരോപണം. ഇൻഫോ പാർക്കിൽ പൊലീസിലാണ് പരാതി നൽകിയത്.
അഭിനേതാക്കളുടെ സംഘടന അമ്മയുടെ ജോയിൻ്റ് സെക്രട്ടറി സ്ഥാനം രാജിവച്ച ശേഷം ഗുരുതര ആരോപണങ്ങളാണ് ടിനി ടോമിനെതിരെ അൻസിബ ഉന്നയിച്ചത്. തുടർന്നും സൈബർ ആക്രമണം നടത്തി സ്ത്രീയെന്ന നിലയിൽ അപമാനിച്ചെന്നും വർഗീയ അധിക്ഷേപങ്ങൾ പ്രചരിപ്പിച്ചെന്നും ഇൻഫോപാർക്ക് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കാര്യങ്ങൾ വിശദീകരിക്കാൻ അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി അൻസിബയെ വിളിച്ചെങ്കിലും അൻസിബ ഹാജരായിരുന്നില്ല. ടിനി ടോമിൻ്റെയും കുക്കു പരമേശ്വരൻ്റെയും അടക്കം വിശദീകരണം എക്‌സിക്യൂട്ടീവ് കമ്മിറ്റി രേഖപ്പെടുത്തും. അതേസമയം, ലക്ഷ്മിപ്രിയയ്ക്ക് എതിരായ അൻസിബയുടെ പരാതിയിൽ ഇരുവരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.



