തിരുവനന്തപുരം: നവപ്രതിഭ സാഹിത്യവേദിയുടെ അക്ഷരവന്ദനം 2026 പുസ്തക പ്രകാശനവും പുരസ്കാര സമർപ്പണവും 19/ 7 / 2026 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരുവനന്തപുരം ചിത്തരഞ്ജൻ സ്മാരക ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ നവ പ്രതിഭ സാഹിത്യ കൂട്ടായ്മ ചെയർപേഴ്സൺ ശരണ്യ മൂർത്തി അധ്യക്ഷത വഹിച്ചു തിരുവിതാംകൂർ രാജകുടുംബമായ ശ്രീ ആദിത്യ വർമ്മ തമ്പുരാൻ ഭദ്രദീപം തെളിയിച്ചു.
സിനിമാനടനും എഴുത്തുകാരനുമായ ശ്രീകൊല്ലം തുളസി മുഖ്യാതിഥിയായി കവിയും മലയാള ഭാഷാ പണ്ഡിതനും ഗവേഷകനുമായ Dr. തിക്കുറിശ്ശി ഗംഗാധരൻ അവർകളുടെ മകളും, എഴുത്തുകാരിയും അധ്യാപികയുമായ ശ്രീമതി ലേഖപ്രസാദ്, സാഹിത്യകാരൻ പ്രദീപ് തൃപ്പരപ്പ് എന്നിവർ ചേർന്ന് പുരസ്കാരസമർപ്പണങ്ങൾ നിർവഹിച്ചു. നവപ്രതിഭ പുറത്തിറക്കിയ ഇൻലാഡ് ലെറ്റർ കവിതാസമാഹാരമായ പ്രിയപ്പെട്ട അച്ഛന് എന്ന വ്യത്യസ്തമാർന്ന പുസ്തകപ്രകാശനം ശ്രീ ആദിത്യ വർമ്മ തമ്പുരാൻ നിർവഹിച്ചു. നവപ്രതിഭ സാഹിത്യവേദിയുടെ MD ശ്രീ അനീഷ് പുസ്തകം ഏറ്റുവാങ്ങി.

കൂടാതെ, 30 പുസ്തകങ്ങളുടെ പ്രകാശനവും ഈ വർഷത്തെ നവപ്രതിഭ പുരസ്കാര സമർപ്പണവും നടന്നു. 50 ഓളം എഴുത്തുകാരുടെ അച്ഛനെക്കുറിച്ചുള്ള രചനകൾ 12 വരിയിൽ കൈപ്പടയാൽ ഇൻലാഡ് ലെറ്ററിൽ എഴുതി അതോടൊപ്പം രചയിതാക്കളുടെ അച്ഛൻ്റെ രേഖചിത്രവും ചേർത്ത് പുറത്തിറക്കിയ പ്രിയപ്പെട്ട അച്ഛന് എന്ന പുസ്തകത്തിന് Dr. തിക്കുറിശ്ശി ഗംഗാധരൻ കാവ്യമുദ്ര പിതൃസ്മൃതി പുരസ്കാര സമർപ്പണംനിർവഹിച്ചു. എഴുത്തുകാരും സാഹിത്യപ്രവർത്തകരുമായ രാജേഷ് ആർ, അബ്ദുൾ അസീസ്,പ്രിയ ST, ലക്ഷ്മി ശങ്കർ,മീരാകൃഷ്ണ എന്നിവർ ചടങ്ങിൽ മുഖ്യ കാർമ്മികത്വം വഹിച്ചു.
നവപ്രതിഭ പുറത്തിറക്കിയ അറുപതോളം പുസ്തകങ്ങൾ അക്ഷരവന്ദനം പുസ്തകോത്സവം 2026, സ്റ്റാളിൽ പ്രദർശിപ്പിക്കുകയുണ്ടായി.



