നാംചി: സിക്കിമില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ തൊഴിലാളികള്‍ കുടുങ്ങി. നാംചി ജില്ലയിലാണ് അപകടമുണ്ടായത്. 27 ഓളം തൊഴിലാളികളാണ് കുടുങ്ങിയത്. റോഡ് നിര്‍മാണത്തിന്റെ ഭാഗമായുള്ള സമ്മര്‍ദുങ് തുരങ്കത്തിലാണ് അപകടമുണ്ടായത്.
തുരങ്കത്തിനുള്ളില്‍ വാതക ചോര്‍ച്ചയുണ്ടായത് രക്ഷാ പ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുന്നുണ്ട്. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകളടക്കം സംഘങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പക്ഷേ തുരങ്കത്തിനുള്ളില്‍ വാതകച്ചോര്‍ച്ച കാരണം രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണ്ണമാണ്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്ക് അടുത്തേക്ക് എത്താന്‍ ശ്രമിക്കുന്നതിനിടെ നിരവധി രക്ഷാപ്രവര്‍ത്തകര്‍ക്ക് തലകറക്കം അനുഭവപ്പെടുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു’, ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹൈവേ പദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിര്‍മ്മിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.



