തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവോണം ബമ്പർ ഭാഗ്യക്കുറി വിൽപനയ്ക്ക് ആവേശകരമായ തുടക്കം. ആദ്യ ദിനത്തിൽ 8,72,540 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ആദ്യ ഘട്ടമായി 20 ലക്ഷം ടിക്കറ്റുകൾ വില്പനയ്ക്കുള്ളത്. പൊതുജനങ്ങൾ അംഗീകൃത ഭാഗ്യക്കുറി ഉദ്യോഗസ്ഥർ അറിയിച്ചു .
500 രൂപയാണ് വില. സെപ്തംബർ 26നാണ് നറുക്കെടുപ്പ്. ഒന്നാംസമ്മാനം 30 കോടി രൂപ. ഒരു കോടി രൂപവീതം ഇരുപത് പേർക്ക് രണ്ടാം സമ്മാനം. ഒന്നാം സമ്മാനാർഹമാകുന്ന ടിക്കറ്റ് വിൽപന നടത്തുന്ന സ്ഥാപനത്തിന് മൂന്നു കോടി രൂപ ഏജൻസി സമ്മാനമായും നൽകും. മൂന്നാംസമ്മാനം 25 ലക്ഷം വീതം 20 പേർക്കും നാലാംസമ്മാനവും അഞ്ചു ലക്ഷംവീതം 10 പേർക്കും അഞ്ചാംസമ്മാനം രണ്ടു ലക്ഷം വീതം 10 പേർക്കും ലഭിക്കും. 5000 മുതൽ 500 രൂപവരെയുള്ള മറ്റു സമ്മാനങ്ങളുമുണ്ട്.



