കൊച്ചി: സീറോ മലബാർ സഭയുടെ രാജ്കോട്ട് രൂപത മുൻ അധ്യക്ഷൻ മാർ ഗ്രിഗറി കരോട്ടമ്പ്രേൽ (93) കാലംചെയ്തു. സിഎംഐ സന്യാസസമൂഹാംഗമാണ്.
ഇന്നലെ ഉച്ചയ്ക്ക് 12.17നു രാജ്കോട്ടിലെ സിഎംഐ സെന്റ് ജോസഫ് പ്രൊവിൻഷ്യൽ ഹൗസിലായിരുന്നു അന്ത്യം.
സംസ്കാരം നാളെ (21-07-2026-ചൊവ്വ) ഉച്ചയ്ക്ക് 02:00-മണിക്ക് രാജ്കോട്ട് സേക്രഡ് ഹാർട്ട് കത്തീഡ്രൽ പള്ളിയിൽ.
1933 മേയ് ആറിനു പാലാ ചെമ്മലമറ്റം ഇടവകയിൽ ജനിച്ച ബിഷപ് ഗ്രിഗറി, 1963 മേയ് 17നാണ് പൗരോഹിത്യം സ്വീകരിച്ചത്.
1983 ഏപ്രിൽ 24നു മെത്രാനായി അഭിഷിക്തനായി. 2010 ജൂണിൽ രൂപതയുടെ ചുമതലകളിൽ നിന്നു വിരമിച്ചശേഷം, രാജ്കോട്ടിലെ പ്രൊവിൻഷ്യൽ ഹൗസിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. ദൈവശാസ്ത്ര പണ്ഡിതനായിരുന്നു ബിഷപ് ഗ്രിഗറി കരോട്ടമ്പ്രേൽ.



