റബറിൻ്റെ താങ്ങുവില ഉടൻ തന്നെ 300 രൂപയാക്കുമെന്നു മുഖ്യമന്ത്രി വി.ഡി.സതീശൻ.
സർക്കാരിൻ്റെ ആദ്യ ബജറ്റിൽത്തന്നെ 250 രൂപ താങ്ങുവില പ്രഖ്യാപിച്ചിരുന്നു. അടുത്ത ഘട്ടമായി അത് മുന്നൂറാക്കും. കേരളത്തിൻ്റെ മണ്ണിൽ കർഷകന്റെ കണ്ണീർ വീഴരുതെന്നാണു സർക്കാർ നിലപാട് എന്നും അദ്ദേഹം പറഞ്ഞു. കടുത്തുരുത്തി ടൗൺ ബൈപാസ് ഉദ്ഘാടനം ചെയ്യുകയായിരു ന്നു അദ്ദേഹം.
കോട്ടയം ജില്ലയുടെ സമഗ്ര പുരോഗതിക്ക് ഉപകരിക്കുന്ന പദ്ധതികൾ നടപ്പാക്കാനാകും.കടുത്തുരുത്തിയുടെ മാത്രമല്ല സംസ്ഥാനത്തിനു തന്നെ മാതൃകയാക്കാവുന്ന നേതാവാണു മന്ത്രി മോൻസ് ജോസഫ് എന്നും മുഖ്യമന്ത്രി പറഞ്ഞു.മന്ത്രി മോൻസ് ജോസഫ് അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ് എംപി പ്രഭാഷണം നടത്തി.



