Tuesday, July 21, 2026
Homeകേരളംക്യാൻസർ ചികിത്സ ക്ലെയിം നിരസിച്ചു, ഇൻഷുറൻസ് കമ്പനി 1. 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

ക്യാൻസർ ചികിത്സ ക്ലെയിം നിരസിച്ചു, ഇൻഷുറൻസ് കമ്പനി 1. 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

കൊച്ചി : ഹെൽത്ത് ഇൻഷുറൻസ് പോളിസി ഉടമയുടെ ക്യാൻസർ ചികിത്സാ ക്ലെയിം തുക അന്യായമായി വെട്ടിക്കുറച്ച ഇൻഷുറൻസ് കമ്പനിയുടെ നടപടി സേവനത്തിലെ വീഴ്ചയും അധാർമിക വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി . എറണാകുളം സ്വദേശിയായ രവി വർമ്മ, നാഷണൽ ഇൻഷുറൻസ് കമ്പനിക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ഡി.ബി. ബിനു, അധ്യക്ഷനും, വി. രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് ഉത്തരവ് നൽകിയത്.


പരാതിക്കാരനായ രവിവർമ്മ 2005 മുതൽ തുടർച്ചയായി നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ മെഡിക്ലെയിം പോളിസി ഉടമയാണ്. പോളിസി നിലവിലിരുന്ന കാലയളവിൽ അദ്ദേഹത്തിന് ‘മൾട്ടിപ്പിൾ മൈലോമ’ ( ബോൺ മാരോ ക്യാൻസർ) ബാധിക്കുകയും കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വെച്ച് കീമോതെറാപ്പിയും സ്റ്റെം സെൽ മാറ്റിവെക്കൽ (Autologous Stem Cell Transplantation) ചികിത്സയും നടത്തുകയും ചെയ്തു. ഇതിനായി 4,62,350 രൂപയോളം ചികിത്സാച്ചെലവ് വന്നു.
​തുടർന്ന് ഇൻഷുറൻസ് ക്ലെയിം സമർപ്പിച്ചെങ്കിലും, കമ്പനി സ്റ്റെം സെൽ തെറാപ്പിയെ ‘അത്യാധുനിക ചികിത്സ’ (Modern Treatment) എന്ന വിഭാഗത്തിൽപ്പെടുത്തി പോളിസിയുടെ നിബന്ധനയനുസരിച്ച് ഇൻഷുറൻസ് തുകയുടെ (1.5 ലക്ഷം രൂപ) 25 ശതമാനമായ 37,500 രൂപ മാത്രമാണ് അനുവദിച്ചത്. ഇതിനെതിരെയാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.

​മെഡിക്ലെയിം പോളിസിയുടെ ലക്ഷ്യം ചികിത്സയ്ക്കായി വരുന്ന യഥാർത്ഥ ചെലവുകളിൽ നിന്നും പോളിസി ഉടമയ്ക്ക് സാമ്പത്തിക പരിരക്ഷ നൽകുക എന്നതാണ്. ജീവൻരക്ഷാ ചികിത്സകൾ നടത്തുമ്പോൾ ഇത്തരം നിബന്ധനകൾ പറഞ്ഞ് ക്ലെയിം തുക നിരസിക്കുന്നത് പോളിസിയുടെ യഥാർത്ഥ ഉദ്ദേശ്യത്തെത്തന്നെ ഇല്ലാതാക്കുന്നതാണ്.

​ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റിയുടെ (IRDAI) മാസ്റ്റർ സർക്കുലർ പ്രകാരം സ്റ്റെം സെൽ തെറാപ്പി ഒരു അംഗീകൃത ചികിത്സാരീതിയാണ്. ഇതിന്മേൽ അനാവശ്യമായ സാമ്പത്തിക പരിധികൾ വെക്കാൻ കമ്പനികൾക്ക് അവകാശമില്ല എന്ന് ഉത്തരവിൽ കോടതി വ്യക്തമാക്കി.

കൂടാതെ, ഇൻഷുറൻസ് വ്യവസ്ഥകളിൽ എന്തെങ്കിലും തരത്തിലുള്ള അവ്യക്തതയുണ്ടെങ്കിൽ, അതിന്റെ ആനുകൂല്യം ഉപഭോക്താവിനാണ് നൽകേണ്ടത് എന്നും കോടതി ചൂണ്ടിക്കാട്ടി.

വെട്ടിക്കുറച്ച ഇൻഷുറൻസ് തുകയായ 1,12,500/- രൂപ അനുവദിച്ചു നൽകാനും, നഷ്ടപരിഹാരം കോടതി ചെലവ് ഇനങ്ങളിൽ 35,000/- രൂപയും 45 ദിവസത്തിനകം നൽകാൻ എതിർകക്ഷികൾക്ക് കോടതി ഉത്തരവ് നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com