Thursday, February 5, 2026
Homeകേരളംപടയണി കലണ്ടര്‍ ജില്ലാ കലക്ടര്‍ പ്രകാശനം ചെയ്തു

പടയണി കലണ്ടര്‍ ജില്ലാ കലക്ടര്‍ പ്രകാശനം ചെയ്തു

പത്തനംതിട്ട ജില്ലയുടെ പരമ്പരാഗത കലാരൂപമായ പടയണിയുടെ വിവരവുമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ തയാറാക്കിയ കലണ്ടര്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഡിറ്റിപിസി സെക്രട്ടറി കെ ജി അജേഷിന് കൈമാറി പ്രകാശനം ചെയ്തു.

ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി നടക്കുന്ന പ്രധാന പടയണി ഉത്സവങ്ങള്‍, സംഘടിപ്പിക്കുന്ന ക്ഷേത്രങ്ങള്‍, ഉത്സവ തീയതി, സ്ഥലം സംബന്ധമായ വിവരം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് കലണ്ടര്‍. പടയണി വ്യാപകമായി പ്രചരിപ്പിക്കുന്നതിനാണ് കലണ്ടര്‍ തയ്യാറാക്കിയത്.

പ്രാദേശിക കലാരൂപങ്ങളെ ടൂറിസവുമായി ബന്ധിപ്പിക്കുന്നതിനുള്ള ഡിറ്റിപിസിയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് സംരംഭം. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന പടയണിയെ വിനോദസഞ്ചാരികള്‍ക്കും പൊതുജനങ്ങള്‍ക്കും കൂടുതല്‍ സമീപ്യമാക്കുക, പടയണിയുടെ സാംസ്‌കാരിക മൂല്യവും കലാപാരമ്പര്യവും സംരക്ഷിച്ച് വരും തലമുറകളിലേക്ക് കൈമാറുക എന്നതാണ് ലക്ഷ്യം. ഡിറ്റിപിസിയുടെ ഔദ്യോഗിക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ പടയണി കലണ്ടര്‍ ലഭ്യമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com